SignIn
Kerala Kaumudi Online
Monday, 29 July 2024 1.38 PM IST

വ്യവസായങ്ങളെ പുനരുദ്ധരിക്കാൻ ഇൻമെക്

industrial

കൊച്ചി: പ്രതിസന്ധി നേരിടുന്ന വ്യവസായ യൂണിറ്റുകളെ ഏറ്റെടുത്ത് പുനരുദ്ധരിക്കാൻ ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഒഫ് കൊമേഴ്‌സ് (ഇൻമെക് ) പദ്ധതി തയ്യാറാക്കി. പ്രവർത്തനം നിലച്ച യൂണിറ്റുകളുടെയും ഉത്പന്നങ്ങളുടെയും വിപണി, പുനരുജ്ജീവന സാദ്ധ്യതകൾ പഠിച്ചശേഷം തുടർനടപടികൾ സ്വീകരിക്കും.

ദി റൈസ് എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിക്കായി കേരളത്തിലെ പീഡിത വ്യവസായങ്ങളുടെ ഡാറ്റ തയ്യാറാക്കി പഠനം നടത്തും. ജി.സി.സി രാജ്യങ്ങളിലെ ഘടകങ്ങൾ വഴി പ്രവാസി നിക്ഷേപകർക്ക് മുമ്പിൽ അവതരിപ്പിക്കുമെന്ന് ഇൻമെക് ചെയർമാൻ ഡോ. എൻ.എം ഷറഫുദ്ധീൻ, സെക്രട്ടറി ജനറൽ ഡോ. സുരേഷ്‌കുമാർ മധുസൂദനൻ, കേരള ഘടകം പ്രസിഡന്റ് സി. ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, INMEC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.