കൊച്ചി: ദ്രവീകൃത പ്രകൃതി വാതകത്തിൽ(സി.എൻ.ജി) ഓടുന്ന ആദ്യത്തെ ബൈക്ക് വിപണിയിൽ അവതരിപ്പിച്ച് ബജാജ് ഓട്ടോ ചരിത്രം സൃഷ്ടിച്ചു. ഫ്രീഡം 125 എന്ന പേരിലുള്ള സി.എൻ.ജി ബൈക്കിന് 95,000 രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്. ഇതോടൊപ്പം രണ്ട് ലിറ്ററിന്റെ പെട്രോൾ ടാങ്കിന്റെ ഓപ്ഷനുമുണ്ട്. മഹാരാഷ്ട്രയിലും ഗുജറാത്തിലും വാഹനം ആദ്യ ഘട്ടത്തിൽ ലഭ്യമാകും. കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരിയുടെ സാന്നിദ്ധ്യത്തിൽ ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടർ രാജീവ് ബജാജ് വാഹനം പുറത്തിറക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |