റാന്നി : അലക്ഷ്യമായ പാർക്കിംഗ് മൂലം അത്തിക്കയം ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. സ്വകാര്യ, വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതാണ് മിക്കപ്പോഴും ഗതാഗതക്കുരുക്കിന് കാരണം. സർവീസ് ബസുകളും, സ്കൂൾ ബസുകളും അടക്കമുള്ള വലിയ വാഹനങ്ങൾ ടൗണിലൂടെ കടന്നു പോകുന്നത് ഏറെ പ്രയാസപ്പെട്ടാണ്. ഇന്നലെ വൈകിട്ട് 4ന് സ്വകാര്യ കാർ റോഡിലേക്ക് ഇറക്കി പാർക്ക് ചെയ്തത് ഗതാഗതക്കുരുക്കിന് കാരണമായി. സ്കൂൾ ബസുകൾ ഉൾപ്പടെ നിരവധി വാഹനങ്ങൾ 30 മിനിറ്റോളം കുരുക്കിൽപ്പെട്ടു. പലപ്പോഴും കൃത്യസമയം പാലിക്കപ്പെടാൻ കഴിയാതെ വരുന്നു. മോട്ടോർ വാഹന വകുപ്പും പൊലീസും പിഴ ഈടാക്കാറുണ്ടെങ്കിലും ഇതൊന്നും ശ്രദ്ധിക്കാതെ വാഹനങ്ങൾ നിറുത്തിയിട്ട് പോകുന്ന കാഴ്ചയും പതിവാണ്. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് കൂടുതലും ഗതാഗതക്കുരുക്ക് ഉണ്ടാവാറുള്ളത്. ഓട്ടോ ഡ്രൈവർമാരും വ്യാപാര സ്ഥാപങ്ങളിലെ ജീവനക്കാരുമാണ് പലപ്പോഴും പാർക്ക് ചെയ്തു പോകുന്ന വാഹന ഉടമകളെ തിരഞ്ഞുപിടിച്ചു കുരുക്ക് ഒഴിവാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |