SignIn
Kerala Kaumudi Online
Monday, 29 July 2024 9.31 PM IST

ഉന്നതവിദ്യാഭ്യാസത്തിൽ കേരളം- ക്യൂബ സഹകരണം വരും

minister
മന്ത്രി ആർ.ബിന്ദു ക്യൂബയുടെ അംസാബഡർ- ഇൻ ചാർജ് അബെൽ അബെല്ല ഡെസ്പെയിനുമായി നടത്തിയ കൂടിക്കാഴ്ച

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ ക്യൂബയും കേരളവും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താൻ മന്ത്രി ആർ.ബിന്ദു ക്യൂബയുടെ അംസാബഡർ- ഇൻ ചാർജ് അബെൽ അബെല്ല ഡെസ്പെയിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. മന്ത്രിയുടെ ചേംബറിൽ നടന്ന കൂടിക്കാഴ്ചയിൽ സ്റ്റുഡന്റ് എക്സ്ചേഞ്ച്‌ , ഫാക്കൽറ്റി എക്സ്ചേഞ്ച്‌, ട്വിന്നിംഗ് പ്രോഗ്രാമുകൾ ചർച്ചാവിഷയമായി. ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളത്തിന്റെ മികവിനെ ക്യൂബൻ സ്ഥാനപതി പ്രശംസിച്ചു. ക്യൂബയിൽ നടത്തുന്ന അന്താരാഷ്ട്ര സെമിനാറിൽ കേരളത്തിൽ നിന്നും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിന്റെ സാദ്ധ്യതയും ചർച്ചയായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CUBA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.