SignIn
Kerala Kaumudi Online
Thursday, 01 August 2024 7.24 PM IST

ഇന്ധനക്ഷമതയുള്ള ട്രക്ക്, ബസ് ടയറുകളുമായി മിഷലിൻ

tyre

കൊച്ചി: ടയർ സാങ്കേതികവിദ്യ കമ്പനിയായ മിഷലിൻ ഉയർന്ന ഇന്ധനക്ഷമതായുള്ള ട്രക്ക്, ബസ് ടയറായ മിഷലിൻ എക്‌സ് മൾട്ടി എനർജി സെഡ് പ്ളസ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്ത്യൻ റോഡുകൾക്കും ഭാരവാഹക സാഹചര്യങ്ങൾക്കും വേണ്ടി പ്രത്യേകം രൂപപ്പെടുത്തിയെടുത്തി ഇന്ത്യയിൽ നിർമ്മിക്കുന്നതാണ്ച്ച പുതിയ ടയറുകൾ.

മിഷലിൻ എക്‌സ് മൾട്ടി എനർജി സെഡ് പ്ളസ് 15 ശതമാനം ഇന്ധനം ലാഭിക്കാൻ സഹായിക്കുന്നതാണ്. ട്യൂബില്ലാത്ത ട്രക്ക് ടയർ 295/80 ആർ 22.5 എന്ന വലിപ്പത്തിലാണ് നിർമ്മിക്കുന്നത്. മിഷലിൻ എക്‌സ്. മൾട്ടി എനർജി സെഡ് എന്ന പ്രസിദ്ധമായ ടയറുകളുടെ നിലവാരം ഉയർത്തിയ പതിപ്പാണ്. എട്ട് ടൺ വരെ കാർബൺഡൈഓക്‌സൈഡ് പുറത്ത് വിടുന്നത് കുറയ്ക്കാൻ രൂപകല്പന ചെയ്തതതാണ്.

മികച്ച ഇന്ധനക്ഷമത നൽകിയും മൊത്തത്തിലുള്ള ചെലവുകൾ കുറച്ചും ലോറി ഉടമകൾ നേരിടുന്ന പ്രതിസന്ധി കുറയ്‌ക്കാൻ ടയറുകൾ സഹായിക്കുമെന്ന് മിഷലിൻ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ശന്തനു ദേശ് പാണ്ഡെ പറഞ്ഞു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MULTI ENERGY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.