ഓരോ മാസവും ബാങ്കിംഗ് മേഖലയിലടക്കം നിരവധി മാറ്റങ്ങളാണ് ഉണ്ടാവുന്നത്. ഇവയിൽ ഒട്ടുമുക്കാലും ജനങ്ങളെ നേരിട്ട് ബാധിക്കുന്നതുമാണ്. ഈ മാറ്റങ്ങൾ ശ്രദ്ധിക്കാതെപോയാൽ നാം വലിയ വിലകൊടുക്കേണ്ടിവരും. നാളെമുതൽ ഇത്തരത്തിലുള്ള ചില മാറ്റങ്ങൾ ബാങ്കിംഗ് രംഗത്തടക്കം നടപ്പാക്കുന്നുണ്ട്. ക്രെഡിറ്റ് കാർഡ് നിയമങ്ങളിലെ മാറ്റം, എൽ പി ജി സിലിണ്ടർ വിലയിലെ മാറ്റം തുടങ്ങിയവയാണ് ഈ മാസം നടപ്പാക്കുന്നത്.
എൽപിജി വില
എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികൾ എൽ പി ജിയുടെ വില പുതുക്കി നിശ്ചയിക്കുന്നത്. ഇത്തരത്തിൽ കഴിഞ്ഞ മാസവും സിലിണ്ടറിന്റെ വില കുറച്ചിരുന്നു. ഈ മാസവും ഇത്തരത്തിൽ വിലക്കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്രെഡിറ്റ് കാർഡ്
എച്ച് ഡി എഫ് സി ബാങ്ക് തങ്ങളുടെ ക്രെഡിറ്റ് കാർഡ് നിയമങ്ങൾ നാളെമുതൽ അപ്ഡേറ്റ് ചെയ്യുകയാണ്. എച്ച് ഡി എഫ് സിയുടെ കാർഡുകൾ ഉപയോഗിച്ച് CRED, Cheq, MobiKwik, Freecharge തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ വാടക അടയ്ക്കൽ നാളെമുതൽ ചെലവ് കൂടും. ഇത്തരം പേയ്‌മെന്റുകൾക്ക് ഒരുശതമാനം ഫീസ് ഉയരും. എന്നാൽ 15,000 രൂപയിൽ താഴെ ഇന്ധനം അടിക്കുന്നത് സൗജന്യമായി തന്നെ തുടരും.
ഗൂഗിൾ മാപ്പ് നാളെമുതൽ ഇന്ത്യയിൽ തങ്ങളുടെ സേവനങ്ങൾക്ക് കാര്യമായ മാറ്റങ്ങൾ വരുത്തുന്നുണ്ട്. സേവന നിരക്കുകളിൽ എഴുപതുശതമാനത്താേളം കുറവുവരുത്തുകയാണ്. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനുവേണ്ടിയാണ് ഇത്. ഇതിനൊപ്പം ബില്ലിംഗ് ഡോളറിൽ നിന്ന് രൂപയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇത് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |