കോട്ടക്കൽ: വിവാഹം മുടക്കിയെന്നാരോപിച്ച് ഹൃദ്രോഗിയായ 61കാരനെ വീട്ടിൽ കയറി ആക്രമിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ പിതാവും മകനും ബന്ധുവും അറസ്റ്റിൽ. ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശി കൊടലിക്കാടൻ കുട്ട്യാലിയാണ് മർദ്ദനത്തിനിരയായത്. അയൽവാസി തയ്യിൽ അബ്ദു (60), മകൻ നാഫി (28), ഇവരുടെ ബന്ധു ജാഫർ (37) എന്നിവരാണ് അറസ്റ്റിലായത്. മൂന്നിന് രാത്രി എട്ടോടെ അബ്ദുവും മകനുമുൾപ്പെടെ കുട്ട്യാലിയെ വീട്ടിലെത്തി മർദ്ദിക്കുകയായിരുന്നു.
നാഫിക്ക് വിവാഹമാലോചിച്ച പെൺകുട്ടിയുടെ വീട്ടുകാർ കുട്ട്യാലിയോട് അന്വേഷിച്ചെന്നും ഇയാൾ അത് മുടക്കിയെന്നും ആരോപിച്ചായിരുന്നു മർദ്ദനം. ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. തങ്ങളെ പൊതുവഴിയിൽ വച്ച് മർദ്ദിച്ചെന്നാരോപിച്ച് പ്രതികൾ നൽകിയ പരാതിയിൽ കുട്ട്യാലിയുടെ കുടുംബത്തിനെതിരെയും പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |