കാസർകോട്: കാസർകോട് ഗവ. കോളജിൽ എസ്. എഫ്. ഐയുമായുണ്ടായ ഏറ്റുമുട്ടലിന്റെ പേരിൽ വനിതാ പ്രിൻസിപ്പൽ ഡോ. എം. രമയുടെ തടഞ്ഞുവച്ച പെൻഷൻ നൽകാൻ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റ് ഉത്തരവായി. ഹൈക്കോടതി ഇടപെട്ടിട്ടും നൽകാതിരുന്ന പെൻഷൻ അനുവദിച്ചതായി ഈ മാസം അഞ്ചിനാണ് ഡയറക്ടറേറ്റ് ഉത്തരവിട്ടത്. എ.ജി ഓഫീസിലെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ രമയ്ക്ക് പെൻഷൻ തുക കൈയിൽ കിട്ടും.
2024 ഏപ്രിൽ മുതലുള്ള പെൻഷനാണ് ഇവർക്ക് ലഭിക്കേണ്ടത്. പെൻഷൻ തടഞ്ഞു വച്ചതടക്കം രമയ്ക്കെതിരെയുള്ള നടപടികൾ ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കിയിട്ടും തുടർ നടപടികൾ നീട്ടി കൊണ്ടുപോകാനുള്ള ശ്രമം നടന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |