കൊച്ചി: ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 63 കുപ്പി ഹെറോയിനുമായി രണ്ട് അന്യ സംസ്ഥാന തൊഴിലാളികളെ പെരുമ്പാവൂർ എ.എസ്.പിയുടെ സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ആസാം നൗഗാവ് ബുർബണ്ട സ്വദേശി ആരിഫുൾ ഇസ്ലാം (26), അൽഫിക്കുസ് സമാൻ (27) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് പെരുമ്പാവൂർ കാളവയൽ ഭാഗത്ത് നിന്നുമാണ് ഇവരെ പിടികൂടിയത്. അസമിൽ നിന്ന് ട്രെയിൻ മാർഗം എത്തിക്കുന്ന ഹെറോയിൻ കുപ്പികളിലാക്കിയായിരുന്നു വില്പന. കഴിഞ്ഞ വെള്ളിയാഴ്ച ആലുവ കെ.എസ്.ആർ.ടി. സി സ്റ്റാൻഡിൽ നിന്ന് മോഷ്ടിച്ച 45,000 രൂപ വിലവരുന്ന ആപ്പിൾ മൊബൈൽ ഫോൺ ഇവരിൽ നിന്നും കണ്ടെടുത്തു. എ.എസ്.പി മോഹിത് റാവത്ത്, എസ്.ഐ പി.എം. റാസിക്, എ.എസ്.ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ മനോജ് കുമാർ, ടി.എ. അഫ്സൽ, ബെന്നി ഐസക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |