തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികളെ സംബന്ധിച്ച് വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ട പൂർത്തീകരണം ചരിത്ര നിമിഷവും അഭിമാനകരവുമാണെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. മദർഷിപ്പിന് സ്വീകരണം നൽകിയ ശേഷം വിഴിഞ്ഞത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുരോഗതി ഉറപ്പാക്കാൻ സഹായിക്കുന്ന പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് സംസ്ഥാന സർക്കാർ ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഫലം കൂടിയാണിത്. പ്രകൃതിദത്തമായ അനുകൂല ഘടകങ്ങളുള്ള തുറമുഖമാണ് വിഴിഞ്ഞം. ഒരു ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമെന്ന രീതിയിലുള്ള വിഴിഞ്ഞത്തിന്റെ വളർച്ചയിലൂടെ ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്കും ചരക്കുഗതാഗതം ഇവിടെ നിന്നാരംഭിക്കാൻ കഴിയും.
വിഴിഞ്ഞം തുറമുഖത്തിന്റെ പുരോഗതി ഉറപ്പാക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കും. പുലിമുട്ട് നിർമ്മാണം, ക്രയിനുകൾ തുടങ്ങിയ ക്രമീകരണങ്ങൾ പൂർത്തിയായി. റെയിൽ,ദേശീയ പാത കണക്ടിവിറ്റിക്കായുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |