വിക്രം നായകനായി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന തങ്കലാൻ ട്രെയിലർ പുറത്ത് .പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തുന്ന രംഗങ്ങളാണ് ട്രെയിലറിൽ കാണാൻ കഴിയുന്നത്. തമിഴ് സിനിമാചരിത്രത്തിൽ വേറിട്ട മുഖം തങ്കലാൻ നൽകുമെന്ന് ഉറപ്പ്. വിക്രത്തിന്റെ പ്രകടനം തന്നെയാകും ചിത്രത്തിന് കരുത്താകുക. പാർവതിയും അത്ഭുതപ്പെടുത്തുന്ന പ്രകടനത്തിലാണ് .മാളവിക മോഹനാണ് മറ്റൊരു നായിക. പശുപതിയും പ്രധാന വേഷത്തിൽ എത്തുന്നു. പാ രഞ്ജിത് തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. 19-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി.എഫിൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. തമിൾപ്രഭയാണ് സഹ എഴുത്തുകാരൻ. ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനവും എ. കിഷോർ കുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |