ദിലീപ് , വിനീത് ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ധനഞ്ജയ്ശങ്കർ സംവിധാനം ചെയ്യുന്ന ഭ.ഭ.ബ എന്ന ചിത്രത്തിന്റെ ചിത്രീകരണം നാളെ കോയമ്പത്തൂരിൽ ആരംഭിക്കും.പ്രശസ്ത കൊറിയോഗ്രഫർ സാൻഡി മാസ്റ്റർ പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ കൊറിയോഗ്രഫിയും സാൻഡി മാസ്റ്ററാണ്.
നീണ്ട ഇടവേളയ്ക്കുശേഷം ശരണ്യ പൊൻവർണൻ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ്. മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ ശരണ്യ നായികയായി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ പഴയകാല സംവിധായകൻ എ.ബി രാജിന്റെ മകളാണ്.
ധ്യാൻ ശ്രീനിവാസൻ, സിദ്ധാർത് ഭരതൻ, ബാലുവർഗീസ്, ബൈജു സന്തോഷ്, അശോകൻ, സലിം കുമാർ, ജി. സുരേഷ് കുമാർ, ബിജു പപ്പൻ, ദേവൻ, വിജയ് മേനോൻ,നോബി, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണ,കോട്ടയം രമേഷ്, ഷമീർ ഖാൻ , ഷിൻസ്, നൂറിൻ ഷെരീഫ്, ധനശ്രീ, ലങ്കാ ലഷ്മി എന്നിവർക്കൊപ്പംതമിഴ് നടൻ റെഡിൻ കിംഗ് സിലിയും താരനിരയിലുണ്ട്. വിനീത് ശ്രീനിവാസന്റെ ശിഷ്യനാണ് ധനഞ്ജയ്ശങ്കർ. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിന് താരദമ്പതികളായ ഫാഹിം സഫർ - നൂറിൻ ഷെരീഫ് തിരക്കഥ എഴുതുന്നു. മാസ് ഫൺ ആക് ഷൻ അഡ്വഞ്ചർ മാഡ്നെസ് ഗണത്തിൽപ്പെടുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.ഛായാഗ്രഹണം - അരുൺ മോഹൻ എഡിറ്റിംഗ് - രഞ്ജൻ ഏബ്രഹാം.കൈതപ്രം, വിനായക് ശശികുമാർ, മനു മഞ്ജിത്ത്, എന്നിവരുടെ ഗാനങ്ങൾക്ക് ഷാൻ റഹ്മാൻ ഈണം നൽകുന്നു.കലാസംവിധാനം - നിമേഷ് താനൂർ,
കോ-പ്രൊഡ്യൂസേഴ്സ് - വി.സി. പ്രവീൺ, ബൈജു ഗോപാലൻ ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി. പ്രൊഡക്ഷൻ കൺട്രോളർ- സുരേഷ് മിത്രക്കരി. പൊള്ളാച്ചി, പാലക്കാട് എന്നിവിടങ്ങളിലും ചിത്രീകരണമുണ്ട്. പി.ആർ. ഒ വാഴൂർ ജോസ്.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |