ചാരുംമൂട് : വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന മൂന്നര കിലോ കഞ്ചാവുമായി ആദിക്കാട്ടുകുളങ്ങര റിൻഷാദ് മൻസിൽ റഷീദിനെ (42) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടാളി ഷമീർ രക്ഷപ്പെട്ടു. രഹസ്യവിവരത്തെ തുടർന്ന് സി.ഐ ഷൈജു ഇബ്രാഹിം, എസ്.ഐ നിഥീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പയ്യനല്ലൂരിലെ ഷെമീറിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ വ്യാഴാഴ്ച രാത്രി റെയ്ഡ് നടത്തിയത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സി.പി.ഒ മാരായ ഷെമീർ,ഷിജു,വിഷ്ണു, ഷാനവാസ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |