പഴയ വസ്ത്രങ്ങൾ സാധാരണ ഉപയോഗ ശേഷം വലിച്ചെറിയുകയോ കത്തിക്കുകയോ ആണ് ചെയ്യാറ്. എന്നാൽ ഈ പഴയ വസ്ത്രത്തിൽ നിന്ന് ലക്ഷങ്ങൾ സമ്പാദിച്ച ഒരു യുവതിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. താൻ ഉപയോഗിച്ച വസ്ത്രങ്ങൾ ഓൺലെെനിൽ വിറ്റാണ് യുവതി പണം സമ്പാദിച്ചത്. അതും ലക്ഷങ്ങളാണ് ഈ വഴി യുവതി നേടിയത്.
ഹന്ന ബെവിംഗ്ടൺ എന്ന യുവതിയാണ് തന്റെ ഈ ബിസിനസിനെക്കുറിച്ച് സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചത്. മറ്റുള്ളവർക്ക് പ്രയോജനപ്രദമായ നിരവധി ബിസിനസ് ടിപ്പുകളും ഇവർ പങ്കുവച്ചിട്ടുണ്ട്. ഉപയോഗിച്ച വസ്ത്രം മാത്രമല്ല ഷൂസും ആഭരണങ്ങളും യുവതി വിൽക്കുന്നുണ്ട്.
വിന്റഡ് എന്ന ഓൺലെെൻ മാർക്കറ്റിലാണ് യുവതി തന്റെ വസ്ത്രം വിൽക്കുന്നതെന്നാണ് വിവരം. നിർമാണ ശേഷം മിച്ചമുള്ളവയും സെക്കൻഡ് ഹാൻഡ് ഇനങ്ങളുമാണ് ഈ സെെറ്റിൽ വിൽക്കുന്നത്. സാധനങ്ങൾ വിൽക്കാൻ പ്രത്യേക ഫീസ് ഒന്നും ആവശ്യമില്ല. ഇത്തരത്തിൽ ഉപയോഗിച്ച വസ്ത്രങ്ങളും ഷൂസും ആഭരണങ്ങളും വിറ്റ് ഏകദേശം 6,44,331 രൂപ ഹന്ന നേടിയതായി അവകാശപ്പെടുന്നു.
വിൽപനയ്ക്ക് വയ്ക്കുന്ന ഇനത്തിന്റെ വില അമിതമായി കുറയ്‌ക്കേണ്ട ആവശ്യമില്ലെന്നും ഹന്ന പറഞ്ഞു. കുറഞ്ഞ വിലയിൽ സാധനങ്ങൾ വിൽക്കാൻ ശ്രമിച്ചാൽ വില്പനക്കാരന് പണത്തിന് ആവശ്യമുണ്ടെന്ന് വാങ്ങുന്നയാൾ കരുതും. എന്നാൽ ഒരു സമയം കുറഞ്ഞത് 100 സാധനങ്ങളെങ്കിലും വില്പനയ്ക്ക് വെയ്ക്കണമെന്ന് ഹന്ന പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |