കാഞ്ഞങ്ങാട്: പേരന്റ്സ് അസോസിയേഷൻ ഫോർ ഇന്റലക്ച്വാലിറ്റി ഡേബിൾഡീ (പെയ്ഡ്)ന്റ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. സംസ്ഥാനതല ശിൽപ്പശാല ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഫാദർ റോയ് വടക്കേൽ പെയ്ഡ് കാസർകോട് ജില്ലാ പ്രസിഡന്റ് ടി. മുഹമ്മദ് അസ്ലമിന് മെമ്പർഷിപ്പ് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു. സുബൈൽ നീലേശ്വരം, സിസ്റ്റർ ജിസ്മേരിയ, എ.ടി. ജേക്കബ്, കൃഷ്ണൻ മേലത്ത് എന്നിവർ സന്നിഹിതരായി. സംസ്ഥാന പ്രസിഡന്റ് കെ.എം. ജോർജ് അദ്ധ്യക്ഷത വഹിച്ചു. മുൻ കാസർകോട് ജില്ലാ ജഡ്ജ് പഞ്ചാപകേശൻ മുഖ്യപ്രഭാഷണം നടത്തി. സുശീല കുര്യച്ചൻ, ജെന്നി തോമസ്, സിനിൽ ദാസ്, ബ്രഹ്മനായകം മഹാദേവൻ, തങ്കമണി, ഷിബു, ആർ. ദിവ്യ, അഡ്വ. കെ. കുഞ്ഞുമോൻ, അഡ്വ. ബീന എൻ. കർത്ത തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ബോബി ബ്ളാസ്റ്റൻ സ്വാഗതവും എം.ബി. ജോസഫ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |