ന്യൂഡൽഹി : നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ (എൻ.എസ്.യു) സോഷ്യൽ മീഡിയ ദേശീയ കൺവീനറായി പാലക്കാട് മണ്ണാർക്കാട് സ്വദേശി സി.കെ. ഷാഹിദിനെ നിയമിച്ചു. കെ.എസ്.യു പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റാണ്. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ഷാഹിദ്, എടത്തനാട്ടുകര മണ്ഡലം ജനറൽ സെക്രട്ടറി, പ്രസിഡന്റ്, മണ്ണാർക്കാട് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജിൽ നിന്നും ബിസിനസിൽ ബിരുദം നേടി. ചേലേക്കോടൻ ഷൗക്കത്തലി - സറഫുന്നീസ ദമ്പതികളുടെ മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |