SignIn
Kerala Kaumudi Online
Tuesday, 16 July 2024 2.40 AM IST

'കുടുംബം പിരിച്ചുവിട്ട് മൈത്രേയന്‍ ഹിമാലയത്തിലേക്കും ജയശ്രീ ആന്ധ്രയിലേക്കും പോയി', അനുഭവം പങ്കുവച്ച് കനി കുസൃതി

kani-kusruti

ച്ഛന്‍ മൈത്രേയന്‍ കുടംബം പിരിച്ചുവിട്ട സംഭവം വിവരിച്ച് നടി കനി കുസൃതി. നടിക്ക് 18 വയസ്സുള്ളപ്പോഴാണ് അത് സംഭവിച്ചത്. വീട്ടില്‍ ചില കാര്യങ്ങളില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. 18 വയസ്സാകുമ്പോള്‍ കുടുംബം പിരിച്ചുവിട്ടാല്‍ അതൊക്കെ സ്വാതന്ത്ര്യത്തോടെ ചെയ്യാമല്ലോ എന്ന് അന്നൊക്കെ കരുതിയിരുന്നുവെന്നാണ് നടി പറയുന്നത്. ചുളുങ്ങിയ വസ്ത്രം ധരിക്കാനും പുറത്ത് പോയി വന്ന ശേഷം കാലും കയ്യും ഒന്നും കഴുകാതെ കിടക്കാനുമൊക്കെ വലിയ താത്പര്യമായിരുന്നു. എന്നാല്‍ അതൊന്നും വീട്ടില്‍ അനുവദിച്ചിരുന്നില്ലെന്നാണ് നടി പറയുന്നത്.

മൈത്രേയനും അമ്മ ജയശ്രീയും പറഞ്ഞിരുന്നത് 18 വയസ്സ് കഴിയുമ്പോള്‍ നീ നിനക്ക് ഇഷ്ടമുള്ളത് പോലെ ചുളുക്കി ധരിച്ചോളു, ഇപ്പോള്‍ ഞങ്ങള്‍ അയണ്‍ ചെയ്ത് തരുന്നത് പോലെ വസ്ത്രം ധരിക്കണമെന്നായിരുന്നു. അതുപോലെ തന്നെ പുറത്ത് പോകുമ്പോള്‍ വീട്ടിലിടുന്ന വസ്ത്രം ധരിക്കാന്‍ ഇഷ്ടമായിരുന്നുവെങ്കിലും അതിന് അനുവാദമില്ലായിരുന്നുവെന്ന് നടി പറയുന്നു. മൈത്രേയന്‍ വളരെ വൃത്തിയുള്ള ആളായിരുന്നുവെന്നും കനി കുസൃതി പറയുന്നു. ഒരു സ്വകാര്യ മാദ്ധ്യമത്തോട് പ്രതികരിക്കുകയായിരുന്നു കനി കുസൃതി.

കുടുംബം പിരിച്ചുവിട്ട ശേഷം മൈത്രേയന്‍ വീട്ടില്‍ നിന്നും മാറി പോയിരുന്നു. ഹിമാലയത്തിലെവിടെയോ മരം നടാനോ മറ്റോ പോയി. ജയശ്രീ ചേച്ചി ആന്ധ്രയിലെവിടെയോ ജോലിക്ക് പോയി. ഞങ്ങള്‍ താമസിച്ചിരുന്ന വാടക വീട് പിന്നെ ഇല്ല. ഞാന്‍ ബാഗ്ലൂരില്‍ ഡാന്‍സ് പഠിക്കാന്‍ പോയി. ഞങ്ങളുടെ വീടില്ല എന്ന ഫീലുണ്ടായിരുന്നു. പക്ഷെ മൈത്രേയന്‍ വിളിച്ചാല്‍ വരും. വലിയ മാറ്റം എന്ന് പറയാവുന്നത് വാടക വീട് ഇല്ലാതായതാണ്. ഫിസിക്കലി ഒരു മിസ്സിംഗ് ഉണ്ടായിരുന്നു. അത് എല്ലാ കുട്ടികളേക്കാളും കൂടുതല്‍ ഉണ്ടായിരുന്നു എന്ന് മാത്രം - നടി പറയുന്നു.

ഒരു സങ്കടം തോന്നുണ്ടോയെന്ന് കരുതി ഇക്കാര്യം പിന്നീട് അവരോട് പറഞ്ഞു. എല്ലാവരും ഒരുമിച്ച് താമസിച്ചാല്‍ സങ്കടം ഇല്ലാതാകുമോ എന്നാണ് അവര്‍ തിരിച്ച് ചോദിച്ചത്. എനിക്ക് മൈത്രേയനോടും ജയശ്രീ ചേച്ചിയോടും ഒപ്പം ഒരുമിച്ച് കുറച്ച് ദിവസം നില്‍ക്കാമെന്നെല്ലാതെ അത് കഴിഞ്ഞാല്‍ നിങ്ങള്‍ നിങ്ങളുടെ വഴിക്ക് പോയ്‌ക്കോ എന്ന് പറയാന്‍ കഴിയും. ഒരുമിച്ച് ജീവിച്ചാല്‍ ഒരുപാട് കാര്യങ്ങളില്‍ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും - കനി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANI KUSRUTI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.