SignIn
Kerala Kaumudi Online
Monday, 15 July 2024 5.55 PM IST

'ജയറാമിന്റെ വയറ്റിൽ ഞാൻ നഖം കൊണ്ട് കുത്തും, മാളൂട്ടിയിലെ റൊമാന്റിക് സീനെടുത്തപ്പോൾ സംഭവിച്ചത്'

jayaram

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ഉർവശി. ശക്തമായ കഥാപാത്രങ്ങളിലൂടെയും കോമഡി വേഷങ്ങളിലൂടെയും ആരാധകരുടെ മനംകവർന്ന അഭിനേത്രി കൂടിയാണ് താരം. ഇപ്പോഴിതാ ഉർവശി ഒരു ചാനലിൽ പങ്കുവച്ച ചില കാര്യങ്ങളാണ് ചർച്ചയാകുന്നത്. ജയറാമിനോടൊത്ത് 'മാളൂട്ടി' എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോഴുണ്ടായ രസകരമായ അനുഭവങ്ങളാണ് ഉർവശി തുറന്നുപറഞ്ഞിരിക്കുന്നത്.

'മാളൂട്ടിയിൽ അഭിനയിച്ചതിന് ജയറാമിനെ തൊഴണം. സംവിധായകൻ ഭരതനങ്കിൾ വളരെ കലാപരമായി ചിന്തിക്കുന്ന ആളാണ്. കാണാതിരുന്നിട്ട് കാണുന്ന ഭാര്യയും ഭര്‍ത്താവും തമ്മില്‍ കൂടുതല്‍ സ്‌നേഹം പ്രകടിപ്പിക്കുന്ന സീനാണ് ചിത്രീകരിക്കുന്നത്. കൂടുതൽ സ്നേഹപ്രകടനം വേണമെന്നാണ് സംവിധായകൻ പറഞ്ഞത്. ആ രംഗം ചിത്രീകരിക്കുന്നത് കൂടുതല്‍ സമയമെടുത്താൽ ഞാന്‍ ആയുധം പുറത്തെടുക്കും. ജയറാമിന്റെ ആറാം വാരിയ്ക്ക് തന്നെ കുത്തി കൊടുക്കും.

ആ സമയം അഭിനയിക്കാൻ പറ്റില്ലെങ്കിൽ സംവിധായകനോട് പറയാൻ ജയറാം ആവശ്യപ്പെടും. എന്തിനാണ് കുത്തുന്നതെന്നും ചോദിക്കും. ഞാൻ അങ്ങനെ ചെയ്യുമ്പോൾ ജയറാമിന്റെ മുഖം അസ്വസ്ഥമാകും. അപ്പോൾ സംവിധായകൻ സീൻ കട്ട് പറയും. ഞങ്ങൾക്കിടയിൽ സോറി പറയുന്ന ഫോർമാലിറ്റിയൊന്നും ഇല്ല. ഞാന്‍ സ്‌കോര്‍ ചെയ്ത ചിത്രങ്ങളിലൊക്കെ നായകന്‍ ജയറാമായിരുന്നു. മുഖചിത്രം, കടിഞ്ഞൂല്‍ കല്യാണം, പൊന്മുട്ടയിടുന്ന താറാവ് അങ്ങനെ ഒരുപാട് ചിത്രങ്ങളിൽ ജയറാം എന്റെ നായകനായി'- ഉർവശി പറഞ്ഞു.

ജയറാമും ഭാര്യ പാർവ്വതിയുമായുളള സൗഹൃദത്തെക്കുറിച്ചും ഉർവശി പറഞ്ഞു. 'മാളൂട്ടിയിൽ അഭിനയിക്കുന്ന സമയത്ത് പാർവ്വതിയുമായി ജയാറാം പ്രണയത്തിലായിരുന്നു. ആ പ്രണയത്തിന് ഞാനും ഒരുപാട് സഹായം ചെയ്തിട്ടുണ്ട്. ഞാൻ മാത്രമല്ല, എല്ലാവരും സഹായിച്ചിട്ടുണ്ട്. പാർവ്വതിയും ജയറാമും എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. സിനിമാ ലൊക്കേഷനിൽ വച്ച് ഹോട്ടലിലേക്ക് ജയറാം ഫോൺ ചെയ്യും. ഞാനും പാർവ്വതിയും അമ്മയുമൊക്കെ ഉള്ളപ്പോഴായിരിക്കും വിളിക്കുന്നത്.

ഞാൻ ആദ്യം ഫോൺ എടുത്ത് എടി എന്ന് പറഞ്ഞ് സംസാരിക്കും. എന്നിട്ട് പാർവ്വതിക്ക് ഫോൺ കൊടുക്കും. ആദ്യമൊന്നും അമ്മയ്ക്ക് സംശയം ഇല്ലായിരുന്നു. എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ അമ്മയ്ക്ക് മനസിലായി. അമ്മ വല്ലാതെ എന്നോട് ദേഷ്യപ്പെട്ടു. പൊടിയിൽ നിന്നും ഇങ്ങനെ പ്രതീക്ഷിച്ചില്ലെന്നും പറഞ്ഞു'- താരം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACTRESS, INTERVIEW
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.