ഗുരുവായൂർ: കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ഭാര്യ നൗനാന്ത് കൻവർനൊപ്പം ഗുരുവായൂരിൽ ദർശനം നടത്തി. ശ്രീകോവിലിൽ നെയ് വിളക്ക് വഴിപാട് ശീട്ടാക്കി. കാണിക്ക സമർപ്പിച്ച് തൊഴുതശേഷം പുറത്തുവന്ന കേന്ദ്രമന്ത്രിക്ക് വെണ്ണ, അരി, ശർക്കര എന്നിവ കൊണ്ട് തുലാഭാരം നടത്തി.
അരിയും കദളിപ്പഴവും കൊണ്ടായിരുന്നു ഭാര്യയുടെ തുലാഭാരം. മന്ത്രിക്കൊപ്പമെത്തിയ മറ്റുള്ളവർ കദളിപ്പഴം കൊണ്ടും തുലാഭാരം നടത്തി. ആകെ 72,850 രൂപ അടച്ചു. കേന്ദ്രമന്ത്രിക്ക് കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന പ്രസാദം ക്ഷേത്രം ഡി.എ പ്രമോദ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |