തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥിന്റെ ദാരുണ മരണം അന്വേഷിക്കാൻ ഗവർണർ നിയോഗിച്ച റിട്ട.ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദ് ഇന്ന് ഗവർണർക്ക് റിപ്പോർട്ട് നൽകും. രാവിലെ 9.30ന് കമ്മിഷൻ ഗവർണറെ കണ്ട് റിപ്പോർട്ട് കൈമാറും. ഹൈക്കോടതി മുൻ പ്രോട്ടോക്കോൾ ഓഫീസർ എസ്. ശ്രീകുമാറായിരുന്നു കമ്മിഷൻ സെക്രട്ടറി.
വി.സിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം കമ്മിഷൻ അന്വേഷിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങളൊഴിവാക്കാനുള്ള ശുപാർശകളും കമ്മിഷൻ നൽകും. കമ്മിഷന്റെ ചെലവുകൾ വെറ്ററിനറി സർവ്വകലാശാലയാണ് വഹിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |