SignIn
Kerala Kaumudi Online
Friday, 19 July 2024 5.09 AM IST

ഐ.​ഡി.​ബി.​ഐ​ ​ബാ​ങ്ക് ​ സ്വ​കാ​ര്യ​മേഖലയിലേക്ക്

idbi

കൊച്ചി: കേന്ദ്ര സർക്കാരിന്റെ കൈവശമുള്ള ഓഹരികൾ വിറ്റഴിച്ച് ഐ.ഡി.ബി.ഐ ബാങ്കിനെ സ്വകാര്യവൽക്കരിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകി. ഓഹരികൾ വാങ്ങാൻ രംഗത്തുള്ള സ്ഥാപനങ്ങൾ യോഗ്യരാണെന്ന് റിസർവ് ബാങ്ക് അംഗീകാരം നൽകി. ജൂലായ് 23ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്ജറ്റിൽ ഐ.ഡി.ബി.ഐ ബാങ്കിന്റെ സ്വകാര്യവൽക്കരണത്തിന്റെ പ്രഖ്യാപനം ഉണ്ടായേക്കും. വികസന ധനകാര്യ സ്ഥാപനത്തിൽ നിന്നും ബാങ്കായി മാറിയ ഐ.ഡി.ബി.ഐ ബാങ്കിലെ കേന്ദ്ര സർക്കാരിലെ ഓഹരികൾ വിറ്റഴിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും റിസർവ് ബാങ്ക് അംഗീകാരം ലഭിച്ചിരുന്നില്ല. ഓഹരി വില്പനയിലൂടെ കേന്ദ്ര സർക്കാരിന് 29,000 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് വിലയിരുത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.