ബി.എഡ്. പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 19, 20 തീയതികളിൽ പ്രവേശനം നേടണം. വിവരങ്ങൾക്ക് https://admissions.keralauniversity.ac.in. ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് 23, 24, 25 തീയതികളിൽ പാളയം സെനറ്റ് ഹാളിൽ വച്ച് നടത്തും.
വിദൂരവിദ്യാഭ്യാസ വിഭാഗം ഡിസംബർ, ജനുവരി മാസങ്ങളിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ ബികോം. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല പ്രായോഗിക പരീക്ഷകൾ
രണ്ടാം സെമസ്റ്റർ എം.എസ്സി മൈക്രോബയോളജി/ ബയോടെക്നോളജി ഡിഗ്രി (ഏപ്രിൽ 2024) പ്രായോഗിക പരീക്ഷകൾ 22 മുതൽ 26 വരെ നടത്തും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എസ്സി മാത്തമാറ്റിക്സ് (സി.ബി.സി.എസ്.എസ്) റഗുലർ/ സപ്ളിമെന്ററി, മേയ് 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം/ ഫോട്ടോകോപ്പി/ സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് 30നകം അപേക്ഷിക്കണം.
എം.ജി യൂണി. വൈവ വോസി
നാലാം സെമസ്റ്റർ എം.എസ്സി കമ്പ്യൂട്ടർ സയൻസ്, എം.എസ്സി ഇൻഫർമേഷൻ ടെക്നോളജി (2022 അഡ്മിഷൻ റഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് സി.എസ്.എസ് ഏപ്രിൽ 2024 ) പരീക്ഷയുടെ പ്രോജക്റ്റ് ആൻഡ് കോംപ്രിഹെൻസീവ് വൈവ വോസി പരീക്ഷകൾ 22, 23 തീയതികളിൽ നടക്കും.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബി.എസ്സി ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ മെയിന്റനൻസ് ആൻഡ് ഇലക്ട്രോണിക്സ് സി.ബി.സി.എസ്.എസ് (2009 മുതൽ 2012 വരെ അഡ്മിഷനുകൾ ഇംപ്രൂവ്മെന്റ്, മേഴ്സി ചാൻസ് ഒക്ടോബർ 2022 ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് ആറിന് ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ നടക്കും.
കാലിക്കറ്റ് സർവകലാശാല പരീക്ഷ
നാലാം സെമസ്റ്റർ ബി.എഡ് ( 2020 പ്രവേശനം മുതൽ ) ഏപ്രിൽ 2024 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം 24ന് തുടങ്ങും.
പി.എസ്.സിഅഭിമുഖം
തിരുവനന്തപുരം; കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ് - എൻ.സി.എ. പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 74/2022, 483/2023), നോൺ വൊക്കേഷണൽ ടീച്ചർ (സീനിയർ) മാത്തമാറ്റിക്സ് (കാറ്റഗറി നമ്പർ 402/2022), നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ് (കാറ്റഗറി നമ്പർ 88/2023) തസ്തികയിലേക്ക് 24, 25, 26 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546294.
കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറഷനിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (കാറ്റഗറി നമ്പർ 125/2021) തസ്തികയിലേക്ക് 24, 25, 26 തീയതികളിലും കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിൽ അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ (കാറ്റഗറി നമ്പർ 399/2021) തസ്തികയിലേക്ക് 26 നും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കെ.ടി.ഡി.സിയിൽ സ്റ്റെനോഗ്രാഫർ (കാറ്റഗറി നമ്പർ 151/2020) തസ്തികയുടെ ചുരുക്കപട്ടിക യിലുൾപ്പെട്ടവർക്ക് 24ന് രാവിലെ 11 മുതലും 25 ന് രാവിലെ 9.30 മുതലും ഉച്ചയ്ക്ക് 12 മുതലും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷനിൽ ഫിനാൻസ് മാനേജർ (പാർട്ട് 1- ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 349/2021) തസ്തികയിലേക്ക് 26 ന് രാവിലെ 8 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546442.
ഒ.എം.ആർ പരീക്ഷ
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്മെന്റിൽ ഫാം വർക്കർ (കാറ്റഗറി നമ്പർ 55/2022, 56/2022) തസ്തികയിലേക്ക് 24 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ എൽ.ഡി ക്ലാർക്ക്/ അക്കൗണ്ടന്റ്/കാഷ്യർ/ക്ലാർക്ക് കം അക്കൗണ്ടന്റ്/രണ്ടാം ഗ്രേഡ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 46/2023, 54/2022) തസ്തികകളിലേക്ക് 30 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |