SignIn
Kerala Kaumudi Online
Sunday, 13 September 2026 1.46 AM IST

ഒമാൻ കപ്പൽ അപകടം: ഇന്ത്യക്കരടക്കം 6 പേർക്കായി തെരച്ചിൽ തുടരുന്നു

pic

മസ്കറ്റ്: ഒമാൻ തീരത്ത് മുങ്ങിയ ' പ്രെസ്റ്റീജ് ഫാൽക്കൺ" എണ്ണക്കപ്പലിലെ 6 ജീവനക്കാർക്കായി ഇന്ത്യൻ നേവിയും ഒമാൻ അധികൃതരും തെരച്ചിൽ തുടരുന്നു. നാല് ഇന്ത്യക്കാരെയും രണ്ട് ശ്രീലങ്കക്കാരെയുമാണ് കണ്ടെത്താനുള്ളത്. 9 ജീവനക്കാരെ ( 8 ഇന്ത്യക്കാർ,​ ഒരു ശ്രീലങ്കൻ പൗരൻ)​ ഇന്ത്യൻ നേവിയുടെ ഐ.എൻ.എസ് തേജ് യുദ്ധക്കപ്പലിന്റെ നേതൃത്വത്തിൽ രക്ഷപെടുത്തിയിരുന്നു. ഒരു മൃതദേഹവും കണ്ടെത്തി. ഇത് ഇന്ത്യക്കാരന്റേതാണെന്ന് സ്ഥിരീകരിച്ചെങ്കിലും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രക്ഷപ്പെട്ടവരെ തീരത്തെത്തിച്ചെന്നും ഇവർ സുരക്ഷിതരാണെന്നും വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് അറിയിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് ഒമാനിലെ റാസ് മദ്രാക്കയിൽ നിന്ന് 25 നോട്ടിക്കൽ മൈൽ അകലെ വച്ച് കപ്പൽ മുങ്ങിയത്. ദുബായിൽ നിന്ന് യെമനിലെ ഏദൻ തുറമുഖത്തേക്ക് പോവുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360