മലപ്പുറം: ഓൺലൈൻ തട്ടിപ്പ് നടത്താൻ ബാങ്ക് അക്കൗണ്ട് വില്പന നടത്തി പണം ട്രാൻസ്ഫർ ചെയ്ത് തട്ടിപ്പ് നടത്താൻ സഹായിച്ചവരെ അറസ്റ്റ് ചെയ്തു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ ഷഹബാസ് ഖാൻ, നിയാസ് അബ്ദു സലാം എന്നിവരാണ് അറസ്റ്റിലായത്.
ടെലഗ്രാം ആപ്ലിക്കേഷൻ വഴി വ്യാജ ക്രിേ്രപ്രാ കറൻസി പ്ലാറ്റ്‌ഫോമിൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ട് തെന്നല സ്വദേശിയിൽ നിന്നും പണം തട്ടിയെടുത്ത കേസിലാണ് പ്രതികൾ അറസ്റ്റിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |