റിലയൻസ് ജിയോ അറ്റാദായം ഉയർന്നു
കൊച്ചി: ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ റിലയൻസ് ജിയോ ഇൻഫോകോമിന്റെ അറ്റാദായം12 ശതമാനം ഉയർന്ന് 5,445 കോടി രൂപയായി. വരുമാനം 10 ശതമാനം വർദ്ധിച്ച് 26,478 കോടി രൂപയിലെത്തി. അറ്റാദായം അവസാനപാദത്തിലെ 5,337 കോടി രൂപയിൽ നിന്ന് 5,445 കോടി രൂപയായി ഉയർന്നു.
പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ വർഷം ഇതേ പാദത്തിലെ 24,042 കോടി രൂപയിൽ നിന്ന് 10.1 ശതമാനം ഉയർന്നു.
മൊത്തം ചെലവ് 18,917 കോടി രൂപയിൽ നിന്ന് 1.84 ശതമാനം ഉയർന്ന് 19,266 കോടി രൂപയായി,
റിലയൻസ് ഇൻഡസ്ട്രീസ് അറ്റാദായം ഇടിഞ്ഞു
കൊച്ചി: ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായം അഞ്ച് ശതമാനം കുറഞ്ഞ് 15,138 കോടി രൂപയിലെത്തി. മൊത്തം വരുമാനം 11.5 ശതമാനം ഉയർന്ന് 2.58 ലക്ഷം കോടി രൂപയിലെത്തി. റീട്ടെയിൽ, ടെലികോം, ഓയിൽ ആൻഡ് ഗ്യാസ് മേഖലകളിൽ നിന്നാണ് വരുമാനത്തിൽ മികച്ച വർദ്ധന നേടിയത്.
ബി.പി.സി.എൽ ലാഭം മൂക്കുകുത്തി
കൊച്ചി: പ്രമുഖ പൊതുമേഖല കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി.പി.സി.എൽ) അറ്റാദായം സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസക്കാലയളവിൽ 71 ശതമാനം ഇടിഞ്ഞ് 3,015 കോടി രൂപയിലെത്തി. മുൻവർഷം ഇക്കാലയളവിൽ അറ്റാദായം 10,551 കോടി രൂപയായിരുന്നു. മൊത്തം വരുമാനം 1.28 ലക്ഷം കോടി രൂപയാണ്. കമ്പനിയുടെ റിഫൈനിംഗ് മാർജിൻ ബാരലിന് 7.86 ഡോളറായി താഴ്ന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |