വാഷിംഗ്ടൺ: അമേരിക്കയിൽ കൂടുതൽ വളരുന്നത് മലയാളി സമൂഹമാണെന്ന് അമേരിക്കൻ കോൺഗ്രസ് അംഗം രാജ കൃഷ്ണാമൂർത്തി. മാരിയറ്റ് കൺവെൻഷൻ ഹാളിൽ നടന്ന ഫൊക്കാന കൺവെൻഷൻ ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലും ഇന്ത്യയിലും ഇപ്പോൾ അമേരിക്കയിലും അധികാര കേന്ദ്രത്തോട് അടുത്ത് നിൽക്കും വിധം ഫൊക്കാനയെ വളർത്താൻ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന് കഴിഞ്ഞതായി മുൻ അമേരിക്കൻ അംബാസഡർ ഡോ. ടി.പി. ശ്രീനിവാസൻ പറഞ്ഞു. അമേരിക്കൻ രാഷ്ട്രീയത്തിൽ ഇടപെടാൻ മലയാളികളിലെ യുവ തലമുറ ശ്രമിക്കണമെന്ന് ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫൻ അഭ്യർത്ഥിച്ചു. ഫ്രാൻസിസ് ജോർജ് എം.പി,നടനും എം.എൽ.എയുമായ മുകേഷ്, ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ എ.എ. റഷീദ്, മുരുകൻ കാട്ടാക്കട, ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കല ഷാഹി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |