SignIn
Kerala Kaumudi Online
Sunday, 21 July 2024 9.01 AM IST

കേരളത്തിന്റെ 'വിദേശ കാര്യം'

1

കേരളത്തിനൊരു വിദേശകാര്യ സെക്രട്ടറിയുണ്ടോ? എല്ലാവരെയും അത്ഭുതത്തിലാക്കുന്ന ഈ ചോദ്യത്തിന് അടിസ്ഥാനം പൊതുഭരണ വകുപ്പ് കഴിഞ്ഞദിവസം ഇറക്കിയ അസാധാരണമായ ഒരു ഉത്തരവാണ്. വിദേശരാജ്യങ്ങളുമായും എംബസികളുമായും മിഷനുകളുമായും നേരിട്ടുള്ള സഹകരണത്തിന് ഐ.എ.എസ് ഉദ്യോഗസ്ഥയായ കെ.വാസുകിയെ നിയോഗിച്ചാണ് ഈ ഉത്തരവ്. കേന്ദ്രാനുമതിയില്ലാതെ സംസ്ഥാനങ്ങൾക്ക് വിദേശരാജ്യങ്ങളുമായോ ഏജൻസികളുമായോ കരാറുകളോ ഉടമ്പടികളോ ഒപ്പിടാനാവില്ലെന്നിരിക്കെയാണ് കേരളം വിദേശ സഹകരണത്തിന് സെക്രട്ടറിയെ നിയോഗിച്ചത്. കേരളം സന്ദർശിക്കുന്ന സ്ഥാനപതികളും കോൺസുൽ ജനറൽമാരും വിദ്യാഭ്യാസം,തൊഴിൽ, വ്യവസായ,വാണിജ്യ മേഖലകളിൽ പരസ്പര സഹകരണത്തിന് സന്നദ്ധരാവുന്നുണ്ടെന്നും ഇക്കാര്യങ്ങളിൽ എല്ലാവകുപ്പുകളുമായും ബന്ധപ്പെട്ട് തുടർപ്രവർത്തനങ്ങൾ ഉറപ്പുവരുത്താനുമാണ് ഐ.എ.എസുദ്യോഗസ്ഥയെ നിയോഗിച്ചതെന്നാണ് സർക്കാർ വിശദീകരണം.

അധികാരപരിധി മറികടന്നുള്ള കേരളത്തിന്റെ വിദേശകാര്യ നീക്കങ്ങൾ ആദ്യമല്ല. ടോംജോസ് ചീഫ് സെക്രട്ടറിയായിരിക്കെ, ​വി​ദേ​ശ​ത്തെ​ ​എം​ബ​സി​ക​ളു​മാ​യും​ ​സം​ഘ​ട​ന​ക​ളു​മാ​യും​ ​ഇ​ട​പെ​ടാ​നും​ ​കേ​ന്ദ്ര​സ​ർ​ക്കാ​രു​മാ​യു​ള്ള​ ​ഉ​ഭ​യ​ക​ക്ഷി​ ​വി​ഷ​യ​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​നും​ ​"​കേ​ര​ള​ത്തി​ന്റെ​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രാ​ല​യം​ ​"​ ​പോ​ലെ​ ചീ​ഫ് സെ​ക്ര​ട്ട​റി​ ​ത​ന്റെ​ ​ഓ​ഫീ​സി​ൽ​ ​സ്പെ​ഷ്യ​ൽ ​സെ​ൽ​ ​രൂ​പീ​ക​രി​ച്ചിരുന്നു. എം​ബ​സി​ക​ളു​ടെ​യും​ ​കോ​ൺ​സു​ലേ​റ്റു​ക​ളു​ടെ​യും​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും​ ​സു​ര​ക്ഷ​ ​കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ ​മ​ന്ത്രാ​ല​യത്തി​ന്റെ​ ​ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് ​ക​ണ​ക്കി​ലെ​ടു​ക്കാ​തെ,​ ​ഡി​ജി​പി​യായിരുന്ന ​ലോ​ക്‌​നാ​ഥ് ​ബെ​ഹ്റ​ ​യു.​എ.​ഇ​ ​കോ​ൺ​സു​ലേ​റ്റ് ​ജ​ന​റ​ലി​ന് ​ഗ​ൺ​മാ​ൻ​മാ​രെ​ ​നി​യോ​ഗിച്ചതും വിവാദമായിരുന്നു.

വിദേശരാജ്യങ്ങൾ, വിദേശകാര്യം, പ്രതിരോധം, അന്താരാഷ്ട്ര വ്യാപാരം, വാണിജ്യം, ബാങ്കിംഗ് അടക്കം 97വിഷയങ്ങൾ കേന്ദ്രസർക്കാരിന് മാത്രം അധികാരമുള്ളതാണ്. സംസ്ഥാനങ്ങൾക്ക് ഇതിൽ ഇടപെടാനാവില്ല. വിദേശരാജ്യങ്ങളുമായുള്ള ഏത് ഇടപാടിനും കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയുണ്ടായിരിക്കണം. വിദേശരാജ്യങ്ങളുമായുള്ള സഹകരണത്തിന് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് വിദേശ ഏകോപനം (എക്സ്‌റ്റേണൽ കോ-ഓർഡിനേഷൻ) ഡിവിഷൻ രൂപീകരിച്ചത്. വിദേശരാജ്യങ്ങളുമായി പരസ്പര താത്പര്യമുള്ള കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോവുകയാണ് ലക്ഷ്യം. അന്യസംസ്ഥാനങ്ങളിലും വിദേശത്തുമുള്ള മലയാളികളുടെ ക്ഷേമത്തിന് നോർക്ക വകുപ്പുണ്ട്. നോർക്ക സെക്രട്ടറിയായിരുന്ന സുമൻബില്ലയ്ക്ക് നേരത്തേ വിദേശസഹകരണ ചുമതല നൽകിയിരുന്നെങ്കിലും കേന്ദ്ര അധികാരത്തിൽ പെടുന്നതായതിനാൽ അദ്ദേഹം ഇടപെട്ടിരുന്നില്ല. വിവിധ രാജ്യങ്ങളിൽ സ്ഥാനപതിയായിരുന്ന വേണുരാജാമണിയെ, വിദേശകാര്യസർവീസിൽ നിന്ന് വിരമിച്ചശേഷം വിദേശ രാജ്യങ്ങളുമായും ഭരണാധികാരികളുമായും അംബാസഡർമാരുമായും ബന്ധംപുലർത്താനുള്ള ചുമതല നൽകി സംസ്ഥാനസർക്കാർ ഡൽഹിയിൽ നിയമിച്ചിരുന്നു.

കേരള 'വിദേശകാര്യ' വകുപ്പ്

വി​ദേ​ശ​ത്തെ​ ​എം​ബ​സി​ക​ളു​മാ​യും​ ​സം​ഘ​ട​ന​ക​ളു​മാ​യും​ ​ഇ​ട​പെ​ടാ​നും​ ​കേ​ന്ദ്ര​സ​ർ​ക്കാ​രു​മാ​യു​ള്ള​ ​ഉ​ഭ​യ​ക​ക്ഷി​ ​വി​ഷ​യ​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​നുമാണ് ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ് സ്പെഷ്യൽ സെൽ തന്റെ ഓഫീസിൽ രൂപീകരിച്ചത്. ​കി​ൻ​ഫ്ര​യ്ക്ക് ​താ​ത്കാ​ലി​ക​ ​ജീ​വ​ന​ക്കാ​രെ​ ​ല​ഭ്യ​മാ​ക്കു​ന്ന​ ​മാ​ൻ​പ​വ​ർ​ ​ക​ൺ​സ​ൾ​ട്ട​ൻ​സി​ ​ഏ​ർ​പ്പാ​ടാ​ക്കി​യ​വ​രാ​ണ് ​സെല്ലിലുണ്ടായിരുന്നത്. വി​ദേ​ശ​നി​ക്ഷേ​പം​ ​ആ​ക​ർ​ഷി​ക്ക​ൽ,​ ​വി​ദേ​ശ​ത്തെ​ ​ക​മ്പ​നി​ക​ളു​മാ​യി​ ​ചേ​ർ​ന്നു​ള്ള​ ​പ​ദ്ധ​തി​ക​ളു​ടെ​ ​ഏ​കോ​പ​നം​ ​എ​ന്നി​വ​യൊ​ക്കെ​യാ​ണ് ​സെ​ല്ലി​ന്റെ​ ​ദൗ​ത്യ​മെന്നായിരുന്നു വിശദീകരണം. വി​ദേ​ശ​ത്തെ​ ​ഇ​ട​പെ​ട​ൽ​ ​ഫ​ല​പ്ര​ദ​മാ​യി​ ​ന​ട​ത്തു​ന്ന​ ​നോ​ർ​ക്ക​ ​വ​കു​പ്പു​ള്ള​പ്പോ​ഴാ​ണ് ​ക​രാ​റു​കാ​ർ​ക്ക് ​ഒ​ന്നേ​കാ​ൽ​ല​ക്ഷം​ ​വ​രെ​ ​ശ​മ്പ​ളം​ ​ന​ൽ​കി​ ​സ്പെ​ഷ്യ​ൽ​ ​സെ​ല്ലു​ണ്ടാ​ക്കി​യ​ത്.​ സ്പെ​ഷ്യ​ൽ​സെ​ൽ​ ​ടീം​ ​ലീ​ഡ​ർ,​ ​ഡെ​പ്യൂ​ട്ടി​ ​ടീം​ ​ലീ​ഡ​ർ​ ​ത​സ്തി​ക​യി​ലേ​ക്ക് ​യോ​ഗ്യ​ത​ ​നി​ശ്ച​യി​ച്ച​തും​ ​ആ​ളെ​ ​തി​ര​ഞ്ഞെ​ടു​ത്ത​തും​ ​ശ​മ്പ​ളം​ ​തീ​രു​മാ​നി​ച്ച​തും​ ​ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യിരുന്നു. ഇ​വ​ർ​ക്ക് ​പ​ദ​വി​യും​ ​സ​ർ​ക്കാ​ർ​ ​മു​ദ്ര‌യും ​ശ​മ്പ​ള​ത്തി​ൽ​ ​അ​ഞ്ച് ​ശ​ത​മാ​നം​ ​വാ​ർ​ഷി​ക​വ​ർ​ദ്ധ​ന​വും​ ​ന​ൽ​കി.​ ​പ്ര​വ​ർ​ത്ത​നം​ ​വി​ല​യി​രു​ത്തി​ ​പി​രി​ച്ചു​വി​ടാ​നു​ള്ള​ ​അ​ധി​കാ​ര​വും​ ​ചീ​ഫ് സെ​ക്ര​ട്ട​റി​ക്കു​ത​ന്നെ.​ ​കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത​തും​ ​അ​സാ​ധാ​ര​ണ​വു​മാ​യ​ ​ന​ട​പ​ടി​യാ​ണി​ത്.​ ​

​തൊ​ഴി​ൽ​വ​കു​പ്പ് ​സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ​ ​ത​ന്റെ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​അ​സി​സ്റ്റ​ന്റാ​യി​രു​ന്ന​ ​യു​വ​തി​യെ​യും​ ​ടോം​ജോ​സ് ​സെ​ല്ലി​ൽ​ ​അം​ഗ​മാ​ക്കി.​ ​ടീം​ ​ലീ​ഡ​ർ​ക്ക് 75,000​–1.25​ ​ല​ക്ഷം,​ ​ര​ണ്ട് ​ഡെ​പ്യൂ​ട്ടി​ ​ടീം​ ​ലീ​ഡ​ർ​മാ​ർ​ക്ക് 40,000​–75,000​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ശ​മ്പ​ളം.​ ​നി​ല​വി​ൽ​ ​സെ​ല്ലി​ൽ​ ​ര​ണ്ടം​ഗ​ങ്ങ​ളേ​യു​ള്ളൂ.​ ​ഇ​വ​ർ​ക്ക് 36​ ​ല​ക്ഷ​ത്തോ​ളം​ ​രൂ​പ​ ​ശ​മ്പ​ള​മാ​യി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​സ്‌​പാ​നി​ഷ്,​ ​ഫ്ര​ഞ്ച്,​ ​ജ​ർ​മ്മ​ൻ​ ​ഭാ​ഷ​ക​ളി​ലെ​ ​പ്രാ​വീ​ണ്യം​ ​യോ​ഗ്യ​ത​യി​ലു​ൾ​പ്പെ​ടു​ത്തി​യ​ത് ​വേ​ണ്ട​പ്പെ​ട്ട​വ​രെ​ ​നി​യ​മി​ക്കാ​നാ​യി​രു​ന്നു.​ ​ഏ​റ്റ​വു​മ​ധി​കം​ ​മ​ല​യാ​ളി​ക​ൾ​ ​ഗ​ൾ​ഫി​ലാ​ണെ​ങ്കി​ലും​ ​അ​റ​ബി​ ​ഭാ​ഷ​ ​ഇ​ക്കൂ​ട്ട​ത്തി​ലു​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.​ ​സ്പെ​ഷ്യ​ൽ​സെ​ല്ലി​ൽ​ ​വി​ദേ​ശ ​ഇ​ട​പാ​ടു​ക​ളു​ടെ​യോ​ ​നി​ക്ഷേ​പ​ക​മ്പ​നി​ക​ളു​മാ​യുള്ള​ ​ച​ർ​ച്ച​ക​ളു​ടെ​യോ​ ​ഫ​യ​ലു​ക​ൾ​ ​ഇ​ല്ലെ​ന്ന് കണ്ടെത്തി. സെൽ പിന്നീട് ഒഴിവാക്കിയിരുന്നു.

വിദേശസഹായവും

വാങ്ങാനാവില്ല

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​അ​നു​മ​തി​യി​ല്ലാ​തെ​ ​ഒ​രു​ ​വി​ദേ​ശ​ ​സ​ഹാ​യ​വും​ ​സ്വീ​ക​രി​ക്കാ​ൻ​ ​സം​സ്ഥാ​ന​ത്തി​ന് ​ക​ഴി​യി​ല്ല.​ ​പ്ര​ള​യ​കാ​ല​ത്ത് ​യു.​എ.​ഇ​ ​പ്ര​ഖ്യാ​പി​ച്ച​ 700​കോ​ടി​യു​ടെ​ ​സ​ഹാ​യം​ ​വാ​ങ്ങാ​നാ​വാ​തെ​ ​പോ​യ​ത് ​അ​ങ്ങ​നെ​യാ​യി​രു​ന്നു.​ ​മ​ല​പ്പു​റ​ത്തെ​ ​വി​ശ്വാ​സി​ക​ൾ​ക്ക് ​സ​ക്കാ​ത്ത് ​ന​ൽ​ക​ണ​മെ​ന്ന് ​യു.​എ.​ഇ​ ​കോ​ൺ​സു​ൽ​ ​ജ​ന​റ​ലി​നോട് മ​ന്ത്രി​യായിരിക്കെ ​കെ.​ടി​ ​ജ​ലീ​ൽ​ ​അ​ഭ്യ​ർ​ത്ഥി​ച്ച​തും വിവാദമായിരുന്നു. യു.​എ.​ഇ​ ​കോ​ൺ​സു​ലേ​റ്റി​ന്റെ​ ​ഭ​ക്ഷ്യ​കി​റ്റ് ​ആ​വ​ശ്യ​പ്പെ​ട്ട് ​മ​ന്ത്രി​ കോൺസുൽ ജനറലിനെ നേ​രി​ട്ട് ​വി​ളി​ച്ച​ത് ​കേ​ന്ദ്ര​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രാ​ല​യം​ ​ഇ​റ​ക്കി​യ​ ​പ്രോ​ട്ടോ​കോ​ളി​ന്റെ​ ​ലം​ഘ​ന​മാ​ണ്.​​മ​ന്ത്രി​മാ​രും​ ​ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​രും​ ​മ​റ്റ് ​രാ​ജ്യ​ങ്ങ​ളു​ടെ​ ​എം​ബ​സി​ക​ൾ,​ ​കോ​ൺ​സു​ലേ​റ്റു​ക​ൾ,​ ​അ​വി​ട​ത്തെ​ ​ജീ​വ​ന​ക്കാ​ർ​ ​എ​ന്നി​വ​രു​മാ​യി​ ​എ​ങ്ങ​നെ​ ​ഇ​ട​പെ​ട​ണ​മെ​ന്ന് ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​പ്രോ​ട്ടോ​കോ​ൾ​ ​ഹാ​ൻ​ഡ്ബു​ക്കി​ലു​ണ്ട്.​ ​താ​ത്‌​കാ​ലി​ക​ ​വി​ഷ​യ​ങ്ങ​ൾ​ക്ക​പ്പു​റ​മു​ള്ള​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന്റെ​ ​അ​ധി​കൃ​ത​രു​മാ​യി​ ​വി​ദേ​ശ​രാ​ജ്യ​ ​കാ​ര്യാ​ല​യ​ങ്ങ​ൾ​ ​ബ​ന്ധം​ ​സ്ഥാ​പി​ക്കാ​ൻ​ ​പാ​ടി​ല്ലെ​ന്നാ​ണ് ​ഹാ​ൻ​ഡ്ബു​ക്കി​ന്റെ​ 18ാം​ ​അ​ദ്ധ്യാ​യ​ത്തി​ൽ.​ ​സാ​മ്പ​ത്തി​ക​സ​ഹാ​യം​ ​ന​ൽ​കു​ന്നെ​ങ്കി​ൽ​ ​ഫോ​റി​ൻ​ ​ക​റ​ൻ​സി​ ​റ​ഗു​ലേ​ഷ​ൻ​ ​ആ​ക്ടി​ന് ​വി​ധേ​യ​മാ​യി​രി​ക്ക​ണ​മെ​ന്നും​ ​ഇ​ക്കാ​ര്യം​ ​കേ​ന്ദ്ര​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രാ​ല​യ​ത്തെ​ ​അ​റി​യി​ച്ച് ​അ​നു​മ​തി​ ​വാ​ങ്ങ​ണ​മെ​ന്നും​ ​അ​ടു​ത്ത​ ​അ​ദ്ധ്യാ​യ​ത്തി​ൽ​ ​പ​റ​യു​ന്നു.​ ​വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​ടെ​ ​കാ​ര്യാ​ല​യ​ങ്ങ​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​മാ​യി​ ​ഇ​ട​പെ​ടു​ന്ന​തി​ൽ​ ​മ​ന്ത്രി​മാ​ർ​ക്കും​ ​ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​ർ​ക്കും​ ​പെ​രു​മാ​റ്റ​ച്ച​ട്ടം​ ​നി​ല​വി​ലു​ണ്ട്.​ ഇതെല്ലാം മറികടന്ന് കെ.വാസുകി എങ്ങനെ കേരളത്തിന്റെ 'വിദേശകാര്യ' സെക്രട്ടറിയായി പ്രവർത്തിക്കുമെന്നാണ് കണ്ടെറിയേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.