SignIn
Kerala Kaumudi Online
Thursday, 19 February 2026 3.08 AM IST

ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

Increase Font Size Decrease Font Size Print Page
mnohrn

മണിമല: മോഷണകേസിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ. കരിക്കാട്ടൂർ ചെറുവള്ളി അഞ്ചാനിൽ മനോഹരൻ (37) യൊണ് മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. 2012 ജനുവരിയിലാണ് സംഭവം. മണിമല സ്വദേശിയുടെ വീടിന് സമീപം റബർ ഷീറ്റ് സൂക്ഷിച്ചിരുന്ന സ്റ്റോർ റും കുത്തി തുറന്ന് 79,000 രൂപ വിലവരുന്ന 563 റബർ ഷീറ്റുകൾ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് മണിമല പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങിയ ഇയാൾ ഒളിവിൽപോകുകയായിരുന്നു.

TAGS: LOCAL NEWS, KOTTAYAM, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY