ചേലേമ്പ്ര : സ്‌പോർട്സ് ഹബ്ബ് വിഷയവുമായി ബന്ധപ്പെട്ട് ചേർന്ന ഭരണസമിതി സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു. വാഗ്ദാനം ചെയ്ത ഭൂമി തരാതെ മനപ്പൂർവ്വം കാലതാമസം വരുത്തിയ ഭൂ ഉടമയ്‌ക്കെതിരെ നിയമനടപടികളുടെ സാദ്ധ്യത തേടാൻ തീരുമാനിച്ചു. പുനർപരസ്യം ചെയ്യാനും വിട്ടുതരാമെന്ന് സമ്മതിച്ചിരുന്ന ഭൂമിയുടെ അക്വിസിഷൻ നടപടികൾ കൈക്കൊള്ളാനും തീരുമാനിച്ചു. ഭൂമിയിലെ അനധികൃത നിർമ്മിതികൾ നിറുത്തിവയ്ക്കാൻ സ്റ്റോപ്പ് മെമ്മോ നൽകും. പുറമ്പോക്ക് കൈയേറ്റം ഒഴിപ്പിക്കാൻ നിയമനടപടികൾ സ്വീകരിക്കും. പുല്ലിപ്പുഴ കൈയേറ്റം കണ്ടെത്താൻ സർവ്വേ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സർക്കാരിനെ സമീപിക്കും. യൂത്ത് ക്ലബ്ബ് പുനഃസംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |