ലണ്ടൻ : 14-ാം വയസിൽ ഐ.പി.എല്ലിൽ സെഞ്ച്വറിയടിച്ച് വിസ്മയം സൃഷ്ടിച്ച ഇന്ത്യൻ ക്രിക്കറ്റർ വൈഭവ് സൂര്യവംശി അണ്ടർ 19 ടീമിനൊപ്പം ഇംഗ്ളണ്ടിലെത്തിയപ്പോൾ നേരിട്ടൊന്ന് കാണാൻ ഇംഗ്ളണ്ടിൽ താമസിക്കുന്ന രണ്ട് ആരാധികമാർ എത്തിയത് കൗതുകമായി. ആറുമണിക്കൂറോളം കാറോടിച്ചാണ് ആന്യ, റിവാ എന്നീ പെൺകുട്ടികൾ വൈഭവിനെ കാണാൻ വോഴ്സസ്റ്റർഷെയറിലെത്തിയത്. രാജസ്ഥാൻ റോയൽസിന്റെ ജേഴ്‌സിയണിഞ്ഞ ഇരുവരുടെയും ചിത്രം ക്ളബ് സോഷ്യൽ മീഡിയയിലൂടെയാണ് പുറത്തുവിട്ടത്. അണ്ടർ 19 ടീമിനായി ഇംഗ്ളണ്ടിനെതിരെയും വൈഭവ് സെഞ്ച്വറി നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |