വിദൂരവിദ്യാഭ്യാസ കേന്ദ്രം ജനുവരി 9 ന് നടത്തിയതും റദ്ദാക്കിയതുമായ ഒന്നാം സെമസ്റ്റർ ബി.എ കോംപ്ലിമെന്ററി കോഴ്സ് ഹിസ്റ്ററി ഒഫ് ഇംഗ്ലീഷ് ലിറ്ററേച്ചർ പരീക്ഷ 30ന് 1.30മുതൽ വീണ്ടും നടത്തും.
ഒന്നാം സെമസ്റ്റർ എം.എ./എം.എസ്സി./എം.കോം./ എം.എസ്.ഡബ്ല്യൂ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് നടത്തുന്ന ആറാം സെമസ്റ്റർ ബി.ടെക്. പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ബി.എസ്സി ആന്വൽ സ്കീം മെയിൻ ആൻഡ് സബ്സിഡറി (മേഴ്സിചാൻസ്) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എം.എസ്ഡബ്യു, എം.എ.എച്ച്.ആർ.എം കോഴ്സുകളിൽ പ്രവേശനത്തിനുള്ള ഗ്രൂപ്പ് ഡിസ്കഷനും പേഴ്സണൽ ഇന്റർവ്യൂവും 25മുതൽ ആഗസ്റ്റ് രണ്ടുവരെ കോളേജുകളിൽ നടത്തും. വിവരങ്ങൾക്ക് www.keralauniversity.ac.in.
രണ്ടാം സെമസ്റ്റർ ബി.എ ഓണേഴ്സ് (ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ) പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
സർക്കാർ, എയ്ഡഡ്, കെ.യു.സി.റ്റി.ഇ., സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിൽ ബി.എഡ് പ്രവേശനത്തിന് സ്പോട്ട് അഡ്മിഷൻ 23, 24, 25 തീയതികളിൽ പാളയം സെനറ്റ് ഹാളിൽ നടത്തും.
എം.ജി സർവകലാശാല വൈവ വോസി
നാലാം സെമസ്റ്റർ എം.എസ്സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ (സി.എസ്.എസ് 2022 അഡ്മിഷൻ റഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്ട് ഇവാല്വേഷൻ,വൈവ വോസി പരീക്ഷകൾ 25 മുതൽ പത്തനംതിട്ട സ്കൂൾ ഒഫ് അപ്ലൈഡ് ലൈഫ് സയൻസസിൽ നടക്കും.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി.എസ്സി കെമിസ്ട്രി, ഇൻഡസ്ട്രിയൽ കെമിസ്ട്രി, സി.ബി.സി.എസ് (പുതിയ സ്കീം 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 24 മുതൽ നടക്കും.
നാലാം സെമസ്റ്റർ ബോട്ടണി മോഡൽ (1,2,3) (സി.ബി.സി.എസ് 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 29 മുതൽ നടക്കും.
രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്സി പ്രോഗ്രാം ഇൻ കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ഡാറ്റാ സയൻസ് (2023 അഡ്മിഷൻ റഗുലർ, 2021,2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 20202022 അഡ്മിഷനുകൾ സപ്ലിമെന്ററി ജൂൺ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 29 മുതൽ നടക്കും.
എം.ബി.എ സ്പോട്ട് അഡ്മിഷൻ
കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് 22ന് അഡ്മിഷൻ നടത്തും. വിവരങ്ങൾക്ക്: www.kittsedu.org, 9446529467, 9447079763, 0471-2329468.
ടോക്കൺ ഫീസ് 23വരെ
സർക്കാർ/സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിലേക്ക് ബി.ടെക് ലാറ്ററൽ എൻട്രി (റഗുലർ) പ്രവേശനത്തിന് ടോക്കൺ ഫീസ് അടയ്ക്കുന്നതിനും ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനുമുള്ള സമയം 23 വരെ നീട്ടി. വിവരങ്ങൾക്ക് : 0471-2324396, 2560327, 2560363, 2560364.
ബി.ഫാം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ബി.ഫാം പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് www.cee.kerala.gov.inൽ. വിവരങ്ങൾ വെബ്സൈറ്റിലെ കീം കാൻഡിഡേറ്റ് പോർട്ടലിൽ. ഹെൽപ്പ് ലൈൻ- 04712525300
പി.ജി ഡെന്റൽ: അന്തിമ മെരിറ്റ് ലിസ്റ്റായി
പി.ജി ഡെന്റൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ നീറ്റ് റാങ്ക് അടിസ്ഥാനമാക്കിയുള്ള അന്തിമ സ്റ്റേറ്റ് മെരിറ്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഹെൽപ്പ് ലൈൻ- 04712525300. സർക്കാർ, സ്വാശ്രയ കോളേജുകളിലെ അന്തിമ കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കീം തെറ്റു തിരുത്താം
എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് പ്രൊഫൈൽ പരിശോധിക്കാനും ന്യൂനതകൾ പരിഹരിക്കാനും 23വരെ അവസരം. വിവരങ്ങൾക്ക് www.cee.kerala.gov.in . ഹെൽപ്പ് ലൈൻ- 04712525300
എയർലൈൻ ആൻഡ് എയർപോർട്ട് ഡിപ്ലോമ
തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിന്റെ ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റിന് പ്രോഗ്രാമിലേക്ക് പ്ലസ്ടുക്കാർക്ക് 31നകം അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പൊലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ : 0471 257047, 9846033001.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |