കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 30ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടർ എൻ.ദേവിദാസ് പ്രാദേശിക അവധി പ്രഖ്യാപിച്ചു. തൊടിയൂർ പഞ്ചായത്തിലെ പുലിയൂർ വഞ്ചി വെസ്റ്റ്, ശൂരനാട് തെക്ക് പഞ്ചായത്തിലെ കുമരംചിറ, കരവാളൂർ പഞ്ചായത്തിലെ കരവാളൂർ ടൗൺ, പൂയപ്പള്ളി പഞ്ചായത്തിലെ കാഞ്ഞിരംപാറ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രദേശത്തെ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾക്ക് എന്നിവയ്ക്ക് അവധി ബാധകമാണ്. പോളിംഗ്-കൗണ്ടിംഗ് സ്റ്റേഷനുകൾ സ്ഥിതിചെയ്യുന്ന എടക്കുളങ്ങര എ.വി.കെ.എം.എം എൽ.പി.എസ്, തമ്പുരാൻ കാഷ്യു ഫാക്ടറി, കരവാളൂർ സർക്കാർ എൽ.പി.എസ്, കാഞ്ഞിരംപാറ മലയിൽ എൽ.പി.എസ് എന്നിവയ്ക്ക് 29, 30 തീയതികളിലും തൊടിയൂർ സർക്കാർ എൽ.പി.എസിന് 31നും അവധിയായിരിക്കും. ഇലക്ഷൻ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഓഫീസുകൾക്കും ഉദ്യോഗസ്ഥർക്കും അവധി ബാധകമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |