കൊച്ചി: ലോജിസ്റ്റിക്സും ഷിപ്പിംഗുമായി ബന്ധപ്പെട്ട കോഴ്സുകളിലെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താൻ തിരുവനന്തപുരത്തെ ജിയോ മാക്സ് അക്കാഡമി വിദ്യാർത്ഥികൾക്ക് മികച്ച അവസരമൊരുക്കുന്നു. ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പിംഗ്, ഏവിയേഷൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്സുകളിലാണ് ജിയോ മാക്സ് മികച്ച പരിശീലനവും പ്ലേസ്മെന്റും ഉറപ്പുവരുത്തുന്നത്. പ്രായോഗിക പരിശീലനത്തിലൂന്നിയുള്ള പഠന രീതികൾക്ക് പ്രാധാന്യം നൽകുന്ന ജിയോ മാക്സിൽ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ട വിശാലമായ സിലബസ് പ്രഗത്ഭരായ അദ്ധ്യാപകർ മുഖേന ഓൺലൈനായും ഓഫ്ലൈനായും പഠിപ്പിക്കുന്നു.
പത്താം ക്ലാസ് കഴിഞ്ഞവർക്ക് മൂന്ന് മാസത്തെ ഇന്റഗ്രേറ്റഡ് വെയർഹൗസ് മാനേജ്മെന്റ്, റീട്ടെയിൽ ഫ്ലോർ ഓപ്പറേഷൻ എന്നി വിഷയങ്ങളിൽ സർട്ടിഫിക്കറ്റ് കോഴ്സുകളും നൽകുന്നു. മറൈൻ റീഫർ കൺടെയ്നർ മെക്കാനിക്ക് വിഷയത്തിൽ ഒരു വർഷ കോഴ്സും ജിയോമാക്സ് നടത്തുന്നുണ്ട്. ആറ് മാസത്തെ ഡിപ്ലോമ കോഴ്സിന് പ്ലസ് ടു വിദ്യാഭ്യാസം കഴിഞ്ഞിരിക്കണമെന്നാണ് യോഗ്യത. ഉയർന്ന പ്രായപരിധിയില്ല. ആൺകുട്ടികൾക്കെന്നത് പോലെ പെൺകുട്ടികൾക്കും ഈ വിഷയങ്ങളിൽ പഠനവും പരിശീലനവും നൽകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2446899, 9447026899
പ്രധാന കോഴ്സുകൾ
ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് , ഫാർമ ലോജിസ്റ്റിക്സ്, ഏവിയേഷൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ്, പ്രോപ്പർട്ടി ആൻഡ് ഫെസിലിറ്റി മാനേജ്മെന്റ് എന്നീ ഡിപ്ലോമ കോഴ്സുകളാണ് ഇവിടെയുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |