തിരുവനന്തപുരം: നൂറുൽ ഇസ്ലാം സർവ്വകലാശാലയും നിംസ് മെഡിസിറ്റിയും ചേർന്ന് ഏർപ്പെടുത്തിയ എ.പി.ജെ അവാർഡ് സി.എസ്.ഐ.ആർ ആദ്യ വനിതാ മേധാവി ഡോ. എൻ. കലൈസെൽവിക്ക്. 27ന് രാവിലെ 10.30 ന് മാസ്‌ക്കോട്ട് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്‌കാരം നൽകും. 25 വർഷത്തെ ഗവേഷക നൈപുണ്യവുമായാണ് കലൈസെൽവി ഈ പദവിയിലെത്തുന്നത്. തിരുനെൽവേലി ജില്ലയിലെ അമ്പാസമുദ്രത്തിലാണ് കലൈസെൽവി ജനിച്ചത്. ചിദംബരത്തെ അണ്ണാമലൈ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. 2019 ൽ കരയ്ക്കുടിയിലെ സെൻട്രൽ ഇലക്ട്രോ കെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റൂട്ടിന്റെ മേധാവിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |