ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷം ആഭ്യന്തര മൊത്തം ഉത്‌പാദനത്തിലെ (ജി.ഡി.പി) വളർച്ച 6.5 മുതൽ ഏഴ് ശതമാനത്തിലേക്ക് താഴുമെന്ന് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക അവലോകന സർവേ. ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റിന് മുന്നോടിയായാണ് സർവേ പ്രസിദ്ധീകരിച്ചത്.
. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ജി.ഡി.പി വളർച്ച 8.2 ശതമാനമായിരുന്നു.
നാണയപ്പെരുപ്പവും കാലവർഷ ലഭ്യതയും ആഗോള ധന മേഖലകളിലെ അനശ്ചിതത്വവും കണക്കിലെടുത്താണ് ജി.ഡി.പി വളർച്ചയിൽ യാഥാസ്ഥിതിക കാഴ്ചപ്പാട് സ്വീകരിച്ചതെന്ന് ധനമന്ത്രാലയം മുഖ്യ ഉപദേഷ്‌ടാവ് അനന്ത നാഗേശ്വരൻ പറഞ്ഞു.
ആഗോള മേഖലയിലെ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യ മികച്ച വളർച്ച നേടിയത്. ഇത്തവണ രാജ്യത്തെ ഉത്പന്ന, സേവന കയറ്റുമതികളിൽ മികച്ച മുന്നേറ്റമുണ്ടാകും. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഇന്ത്യ മികച്ച വളർച്ച നേടിയതിനാൽ വിദേശ വിപണികളിൽ നിന്ന് വില കുറഞ്ഞ ഉത്പന്നങ്ങളുടെ ഇറക്കുമതി കുത്തനെ കൂടുന്നതിൽ കരുതൽ വേണം.
നാണയപ്പെരുപ്പം
നിയന്ത്രണ വിധേയം
കൊവിഡിന് മുൻപുള്ള വളർച്ച ചക്രത്തിലേക്ക് ഇന്ത്യ മടങ്ങിയെത്തിയെന്നും റിപ്പോർട്ട് പറയുന്നു. കമ്പോള ഉത്പന്നങ്ങളുടെ വില കുറഞ്ഞതും ഉത്പന്ന ലഭ്യത കൂടിയതും രാജ്യത്തെ നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാക്കി. എന്നാൽ പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ ശക്തമായാൽ നാണയപ്പെരുപ്പ ഭീഷണി വീണ്ടും ഉയരാൻ ഇടയുണ്ട്. അടുത്ത സാമ്പത്തിക വർഷം ഇന്ത്യയുടെ ധനകമ്മി ജി.ഡി.പിയുടെ 4.5 ശതമാനമായി താഴുമെന്നും സർവേ പറയുന്നു.ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും വൈദഗ്ദ്ധ്യ വികസനവും നിർമ്മിത ബുദ്ധിയുടെ വരവും പുതിയ വെല്ലുവിളികളാണ് ഉയർത്തുന്നത്.. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |