കൊച്ചി: പ്രധാനാദ്ധ്യാപികയുടെ ഓഫീസിൽ സി.സി.ടിവി ക്യാമറ സ്ഥാപിക്കാനുള്ള സ്കൂൾ മാനേജറുടെ നീക്കത്തിന് തടയിട്ട് വനിതാ കമ്മിഷൻ. സ്കൂൾ മാനേജർ ജീവനക്കാരുടെയും അദ്ധ്യാപനരീതിയുടെയും കാര്യങ്ങളിൽ ഇടപെട്ട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നെന്ന പരാതി ജില്ലാതല അദാലത്തിൽ എത്തുകയായിരുന്നു. പ്രധാനാദ്ധ്യാപികയുടെ ഓഫീസിൽ സി.സി.ടിവി ക്യാമറ സ്ഥാപിക്കാൻ മാനേജർ നിർബന്ധം പിടിക്കുന്നെന്നും പരാതിയിലുണ്ടായിരുന്നു. ക്യാമറ സ്ഥാപിക്കരുതെന്ന് സ്കൂൾ മാനേജർക്ക് കമ്മിഷൻ നിർദ്ദേശം നൽകി. എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന അദാലത്തിൽ കമ്മിഷൻ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രൻ, വി.ആർ. മഹിളാമണി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |