ന്യൂഡൽഹി: പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചില്ലെങ്കിലും സഖ്യകക്ഷി സർക്കാരിന്റെ നിലനിൽപ്പിനായി ബഡ്‌ജറ്റിൽ ബീഹാറിനും ആന്ധ്രാപ്രദേശിനും വാരിക്കോരിയാണ് സഹായം പ്രഖ്യാപിച്ചത്. ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവ ഉൾപ്പെടുന്ന കിഴക്കൻ മേഖലയുടെ വികസനത്തിനുള്ള പൂർവോദയ പദ്ധതി അടക്കമാണിത്. പദ്ധതി പ്രകാരം മാനവ വിഭവശേഷി വികസനം, അടിസ്ഥാന സൗകര്യമടക്കം മേഖലയിൽ വികസിത ഭാരത ലക്ഷ്യം നേടുന്നതിനുള്ള സാമ്പത്തിക അവസരം ഉറപ്പാക്കും.
ബീഹാറിൽ വ്യാവസായിക ഇടനാഴി
അമൃത്സർ - കൊൽക്കത്ത വ്യാവസായിക ഇടനാഴിക്കു കീഴിൽ ബീഹാറിലെ ഗയയിൽ പ്രത്യേക വ്യാവസായിക ഇടനാഴി.
പാട്ന - പൂർണിയ എക്‌സ്‌പ്രസ് വേ, ബക്‌സർ-ഭഗൽപൂർ എക്‌സ്‌പ്രസ് വേ, ബോധ്ഗയ, രാജ്ഗിർ, വൈശാലി, ദർഭംഗ മേഖലകളെ ബന്ധിപ്പിക്കുന്ന റോഡുകൾ
ബക്‌സറിൽ ഗംഗാനദിക്കു കുറുകെ 26,000 കോടിയുടെ രണ്ടു വരി പാലം
പിർപൈന്തിയിൽ 21,400 കോടി ചെലവിൽ 2400 മെഗാവാട്ട് വൈദ്യുതി പ്ളാന്റ്
വെള്ളപ്പൊക്ക ഭീഷണി തടയാൻ 11,500 കോടി ചെലവുള്ള കോസി-മെച്ചി ഇൻട്രാ-സ്റ്റേറ്റ് ലിങ്കടക്കം 20 പുതിയ പദ്ധതികൾക്ക് സാമ്പത്തിക സഹായം
കാശി വിശ്വനാഥ ക്ഷേത്ര മാതൃകയിൽ ഗയയിലെ വിഷ്ണുപദ് ക്ഷേത്രം, ബോധഗയ മഹാബോധി ക്ഷേത്രം എന്നിവയെ ലോകോത്തര തീർത്ഥാടന, വിനോദസഞ്ചാര കേന്ദ്രങ്ങളാക്കും.
ഹിന്ദു-ബുദ്ധ-ജൈന തീർത്ഥാടന കേന്ദ്രമായ രാജ്ഗിർ തീർത്ഥങ്കര മുനിസുവ്രത ക്ഷേത്രത്തിന്റെ സമഗ്ര വികസനം.
നളന്ദ സർവകലാശാലയെ പുനരുജ്ജീവിപ്പിച്ച് ടൂറിസ്റ്റ് കേന്ദ്രമാക്കും
ആന്ധ്രയ്‌ക്കായി വിശാഖപട്ടണം-ചെന്നൈ വ്യവസായ ഇടനാഴി
ആന്ധ്രാപ്രദേശിലെ കർഷകരുടെ വനാഡിയായ പോളവാരം ജലസേചന പദ്ധതിക്ക് ധനസഹായം
വ്യാവസായിക വികസനം പ്രോത്സാഹിപ്പിക്കുന്നതിന്, വിശാഖപട്ടണം-ചെന്നൈ വ്യവസായ ഇടനാഴിയിലെ കൊപ്പർത്തിയിലും ഹൈദരാബാദ്-ബെംഗളൂരു വ്യവസായ ഇടനാഴിയിലെ ഒർവക്കലിലും വെള്ളം, വൈദ്യുതി, റെയിൽവേ, റോഡുകൾ തുടങ്ങിയ അവശ്യ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഫണ്ട്
രായലസീമ, പ്രകാശം, വടക്കൻ തീരദേശ ആന്ധ്ര എന്നിവിടങ്ങളിലെ പിന്നാക്ക പ്രദേശങ്ങൾക്കായി ഗ്രാന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |