തിരുവനന്തപുരം: സ്കോൾ കേരള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സ് ഒമ്പതാം ബാച്ചിന്റെ 2024 മേയിൽ നടത്തിയ പരീക്ഷയുടെയും സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷാഫലം www.scolekerala.orgൽ. പുനർമൂല്യനിർണയം/സ്ക്രൂട്ടണി/ഫോട്ടോകോപ്പി എന്നിവയ്ക്ക് ഇന്ന് മുതൽ 30 വരെ ഫീസടച്ച് അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കെൽട്രോണിൽ
തൊഴിലധിഷ്ഠിത
കോഴ്സുകൾ
തിരുവനന്തപുരം: കെൽട്രോണിണിന്റെ തൊഴിലധിഷ്ഠിത കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്,യു.ഐ,യു.എക്സ് ഡിസൈനർ ആൻഡ് ഡെവലപ്പർ,വെബ് ഡിസൈൻ ആൻഡ് ഫുൾസ്റ്റാക്ക് ഡെവലപ്മെന്റ്,ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്,സൈബർ സെക്യൂരിറ്റി ആൻഡ് എത്തിക്കൽ ഹാക്കിംഗ്,ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്,പൈതൺ ആൻഡ് മെഷീൻ ലേണിംഗ്,കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ് എന്നീ കോഴ്സുകളിൽ അപേക്ഷിക്കാം. ഫോൺ:0471 2337450,0471 2320332
പോളിടെക്നികിൽ
ഒഴിവ്
തിരുവനന്തപുരം: വട്ടിയൂർക്കാവ്,സെൻട്രൽ പോളിടെക്നിക് കോളേജിൽ അസി. പ്രൊഫസർ കെമിസ്ട്രി തസ്തികയിലെ താത്കാലിക ഒഴിവിലേയ്ക്കുള്ള അഭിമുഖം 29ന് രാവിലെ 10ന് കോളേജിൽ നടത്തും. യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാത്ത എം.എസ്.സി കെമിസ്ട്രി നെറ്റ്/പി.എച്ച്.ഡിയുള്ളവർക്ക് മുൻഗണന. അസി. പ്രൊഫസർ മാത്തമാറ്റിക്സ് തസ്തികയിലെ 2 താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 30ന് രാവിലെ 10ന്. ഫോൺ:0471 2360391.
ബി.ടെക് ലാറ്ററൽ
എൻട്രി ഓപ്ഷൻ
തിരുവനന്തപുരം: സർക്കാർ,സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിൽ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) പ്രവേശനത്തിന് ആദ്യഘട്ട അലോട്ട്മെന്റിന് മുൻപായി ഓപ്ഷൻ സമർപ്പിക്കാൻ സാധിക്കാത്തവർക്ക് രണ്ടാംഘട്ട അലോട്ട്മെന്റിനായി ഓപ്ഷൻ 26ന് ഉച്ചയ്ക്ക് ഒന്നുവരെ ഓപ്ഷൻ നൽകാം. ഫോൺ:0471-2324396,2560327,2560363,2560364.
തൊഴിലധിഷ്ഠിത കോഴ്സ്
തിരുവനന്തപുരം: സിവിൽ എൻജിനിയറിംഗിൽ ബിരുദം നേടിയ വിദ്യാർത്ഥികൾക്ക് 'ഫിഷിംഗ് സ്കൂൾ ഫോർ സ്കിൽ ഇംപ്രൂവ്മെന്റ്' തൊഴിലധിഷ്ഠിത കോഴ്സ് നടത്തും. താത്പര്യമുള്ളവർ ആഗസ്റ്റ് 3നുമുമ്പായി ഡയറക്ടർ,കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം,പി.ടി.പി.നഗർ തിരുവനന്തപുരം എന്ന വിലാസത്തിലോ kesnit.tech@gmail.comയിലോ അപേക്ഷ സമർപ്പിക്കാം.
അഭിമുഖം
തിരുവനന്തപുരം: കുഫോസിൽ (കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്) ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ റീച്ച് ഔട്ട് പ്രൊജക്ടിലേക്ക് ജൂനിയർ റിസേർച്ച് ഫെല്ലോയുടെ ഒഴിവ്. 30ന് രാവിലെ 9:30ന് യൂണിവേഴ്സിറ്റി ആസ്ഥാനത്ത് അഭിമുഖം നടക്കും. വിവരങ്ങൾക്ക്:https://www.kufos.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |