പരീക്ഷാഫലം
ഫെബ്രുവരിയിൽ നടത്തിയ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം.),(മേഴ്സിചാൻസ്-2006,2011 സ്കീം-2006–2013 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ആഗസ്റ്റിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ ബി.എ. ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (സപ്ലിമെന്ററി-2019, 2021 അഡ്മിഷൻ) പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 29 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് ഒന്നു വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് മൂന്നു വരെയും അപേക്ഷിക്കാം.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് ആഗസ്റ്റിൽ നടത്തുന്ന ആറാം സെമസ്റ്റർ ബി.ടെക്. (2020 സ്കീം-റെഗുലർ-2021 അഡ്മിഷൻ ആൻഡ് സപ്ലിമെന്ററി-2020 അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാലാ
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബി.എസ്.സി ഇലക്ട്രോണിക്സ്,കമ്പ്യൂട്ടർ മെയിന്റനൻസ് ആൻഡ് ഇലക്ട്രോണിക്സ് സി.ബി.സി.എസ്.എസ് (2009,2012 അഡ്മിഷൻ സെമസ്റ്റർ ഇംപ്രൂവ്മെന്റ്,മെഴസി ചാൻസ് ഒക്ടോബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 12ന് രാമപുരം മാർ അഗസ്തിനോസ് കോളേജിൽ നടക്കും.
നാലാം സെമസ്റ്റർ ബി.എസ്സി പെട്രോകെമിക്കൽസ് (പുതിയ സ്കീം 2022 അഡ്മിഷൻ റഗുലർ,2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2024) പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് ആറിന് വിവിധ കേന്ദ്രങ്ങളിൽ നടക്കും.
വൈവ വോസി
മൂന്നും നാലും സെമസ്റ്റർ എം.എ ഫിലോസഫി പ്രൈവറ്റ് രജിസ്ട്രേഷൻ (2022 അഡ്മിഷൻ റെഗുലർ,2019 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മേയ് 2024) പരീക്ഷയുടെ വൈവ വോസി പരീക്ഷകൾ 31ന് എറണാകുളം മഹാരാജാസ് കോളജിൽ നടക്കും.
മൂന്നും നാലും സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് സി.എസ്.എസ് പ്രൈവറ്റ് രജിസ്ട്രേഷൻ (2022 അഡ്മിഷൻ റെഗുലർ,2019 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മെയ് 2024) പരീക്ഷയുടെ വൈവ വോസി പരീക്ഷകൾ ആഗസ്റ്റ് രണ്ടിന് ചങ്ങനാശേരി എൻ.എസ്.എസ് ഹിന്ദു കോളേജിൽ നടക്കും.
കാലിക്കറ്റ് സർവകലാശാല
പരീക്ഷാഫലം
രണ്ടാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (2013 മുതൽ 2015 വരെ പ്രവേശനം) സെപ്തംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് ഒൻപത് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ എം.കോം സെപ്തംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല
വൈവ വോസി
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം.ബി.എ ഡിഗ്രി (റഗുലർ/സപ്ലിമെന്ററി/മേഴ്സി ചാൻസ്) ഏപ്രിൽ 2024 പരീക്ഷകളുടെ ഭാഗമായുള്ള പ്രൊജക്ട് മൂല്യനിർണയം,വൈവ വോസി എന്നിവ ആഗസ്റ്റ് 8ന് വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും.
റാങ്ക് ലിസ്റ്റ്
മഞ്ചേശ്വരം സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസ് ക്യാമ്പസിലെ ത്രിവത്സര എൽ.എൽ.ബി പ്രോഗ്രാം പ്രവേശനത്തിനുള്ള ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സെലക്ഷൻ മെമ്മോ 26 മുതൽ ലഭ്യമാകും. അപേക്ഷകർക്ക് തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത്,സെലക്ഷൻ മെമ്മോ ഡൗൺലോഡ് ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |