മലപ്പുറം: നിർമ്മാണം കഴിഞ്ഞ് മൂന്ന് മാസത്തികം റോഡ് തകർന്നു. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച റോഡിലാണ് ടാർ ഇളകി കുഴികൾ രൂപപ്പെട്ടത്. മലപ്പുറം താമരക്കുഴി ആനക്കടവ് പെരിങ്ങോട്ടുപുലം റോഡിൽ പാലത്തിന് സമീപമുള്ള ഭാഗങ്ങളിലാണ് കുഴികളുണ്ടായത്. കുത്തനെയുള്ള കയറ്റമായിരുന്ന ഈ പ്രദേശത്ത് നിന്നും മണ്ണെടുത്ത് കയറ്റം കുറച്ച ശേഷം ആദ്യം മുതൽ നിർമ്മിച്ച റോഡാണിത്. ടാറിംഗിന് മുൻപുള്ള ബോളറോ വേണ്ടത്ര മെറ്റലോ ടാറോ ഇല്ലാതെ നേരിയ കനത്തിൽ മാത്രം ടാർ ചെയ്താണ് റോഡ് നിർമ്മിച്ചത്. മഴക്കാലമായതോടെ കുഴികൾ രൂപപ്പെട്ട് തകരുകയായിരുന്നു. കരാറുകാരന് നോട്ടീസ് നൽകിയതായും തകരാർ പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മലപ്പുറം ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |