SignIn
Kerala Kaumudi Online
Wednesday, 06 November 2024 3.18 PM IST

ധരിച്ചത് എനിക്കിഷ്ടപ്പെട്ട വസ്ത്രം,​ അതിന് കുഴപ്പമുണ്ടെന്ന് കരുതുന്നില്ല,​ വിവാദത്തിൽ പ്രതികരിച്ച് അമല പോൾ

Increase Font Size Decrease Font Size Print Page
d

പുതിയ സിനിമയായ ലെവൽക്രോസിന്റെ പ്രമോഷൻ പരിപാടിയിൽ അമല പോൾ ധരിച്ച വസ്ത്രത്തെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരിച്ച് താരം. അമല പോളിന്റെ വസ്ത്രധാരണത്തെ വിമർശിച്ച് ക്രിസ്റ്റ്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ ( കാസ)​ രംഗത്തെത്തിയിരുന്നു,​ സിനിമയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അമല പോൾ.

തനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് താൻ ധരിച്ചത് എന്നാണ് താരം പ്രതികരിച്ചത്. ഞാൻ ധരിച്ച വസ്ത്രത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെന്നോ അനുചിതമാണെന്നോ കരുതുന്നിവ്വ. ഒരു പക്ഷേ അത് ക്യാമറയിൽ കാണിച്ച വിധം അനുചിതം ആയിരിക്കാം. തെറ്റായ ഒരു വസ്ത്രമാണെന്നാണ് ഞാൻ ധരിച്ചതെന്ന് എനിക്ക് തോന്നുന്നില്ല. അതിനെ എങ്ങനെയാണ് കാണിച്ചതെന്നത് എന്റെ നിയന്ത്രണത്തിൽ അല്ലല്ലോ. ഞാൻ ഇട്ട ഡ്രസ് എങ്ങനെ ഷൂട്ട് ചെയ്യണം,​ എങ്ങനെ കാണണം എന്നുള്ളത് എന്റെ നിയന്ത്രണത്തിലല്ല. അത് അനുചിതമായി എന്ന് എനിക്ക് തോന്നുന്നുണ്ട്. പക്ഷേ ഞാൻ ധരിച്ച വസ്ത്രത്തിൽ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. കോളേജിൽ പോകുമ്പോൾ നൽകണമെന്ന് ആഗ്രഹിച്ച സന്ദേശവും അതായിരുന്നു,​. നിങ്ങൾ നിങ്ങളായിരിക്കുക എന്നത്- അമല പോൾ വ്യക്തമാക്കി.

ആസിഫലി,​ അമലപോൾ,​ ഷറഫുദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ലെവൽക്രോസ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് താരം എറണാകുളം സെന്റ് ആൽബർട്സ് കോളേജിൽ എച്ചിയത്. വി നെക്കിലുള്ള ഷോർട്ട് ഡ്രസ് ധരിച്ചാണ് താരം എത്തിയത്. പരിപാടിയിൽ താരം വിദ്യാർത്ഥികൾക്കൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ വൈറൽ ആയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AMALA PAUL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.