ന്യൂഡൽഹി : സുപ്രീംകോടതിയിലെ ഓഫീസുകൾ മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ അടച്ചിടും. 2013ലെ സുപ്രീംകോടതി ചട്ടങ്ങളിൽ ഭേദഗതി വരുത്തി. നിലവിൽ വെക്കേഷൻ സമയത്ത് അല്ലാതെയുള്ള എല്ലാ ശനിയാഴ്ചകളിലും കോടതി ഓഫീസുകൾ തുറക്കുന്നുണ്ട്. ഓഫീസുകളുടെ പ്രവൃത്തിസമയം രാവിലെ 10 മുതൽ വൈകീട്ട് 5 വരെയായി തുടരും. അവധിദിവസങ്ങളിൽ കോടതി ഓഫീസുകൾ തുറക്കില്ല. വെക്കേഷൻ കാലത്തും, അവധി ദിനങ്ങളിലും ഓഫീസുകൾ തുറക്കണമോയെന്നത് ചീഫ് ജസ്റ്റിസിന് തീരുമാനിക്കാം. ആഗസ്റ്റ് ഒന്നുമുതലാണ് മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |