ഐ.ഐ.ടി ബോംബെ ഈ വർഷം ആരംഭിക്കുന്ന ബി.ടെക് ഇൻഡസ്ട്രിയൽ എൻജിനിയറിംഗ് ആൻഡ് ഓപ്പറേഷൻസ് റിസർച്ചിന് സാദ്ധ്യതകളുണ്ട്. വ്യവസായ മേഖലയിലെ മാറ്റങ്ങൾക്കനുസരിച്ച് ആഗോള തലത്തിൽ പ്രവർത്തിക്കാനുതകുന്ന സ്‌കിൽ കൈവരിക്കാൻ ഇതിലൂടെ സാധിക്കും. ഈ വർഷം ജെ.ഇ.ഇ അഡ്വാൻസ്ഡ് 1042 - 1726 റാങ്ക് നിലവാരത്തിലുള്ള വിദ്യാർത്ഥികൾക്കാണ് കോഴ്സ് അലോട്ട്‌മെന്റ് ലഭിച്ചത്. വ്യവസായ, സേവന മേഖലകളിലെ ഉത്പാദനക്ഷമത ഉയർത്താൻ ലക്ഷ്യമിട്ടുള്ള ബി.ടെക് പ്രോഗ്രാം ഡിസൈനിംഗ്, വിശകലനം, പ്ലാനിംഗ് എന്നിവയ്ക്ക് ഊന്നൽ നൽകും. എൻജിനിയറിംഗ് തൊഴിൽ മേഖലയിൽ എൻജിനിയറിംഗ് സേവനത്തിനു പ്രാധാന്യമേറുമ്പോൾ ഗവേഷണാടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്ന ബി.ടെക് ഇൻഡസ്ട്രിയൽ എൻജിനിയറിംഗ് ആൻഡ് ഓപ്പറേഷൻസ് റിസർച്ചിനു പ്രാധാന്യമേറുന്നു. കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഏതു മേഖലയിലും പ്രവർത്തിക്കാം. ഇ- കൊമേഴ്സ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ, ടെക്‌നോളജി, ഓട്ടോമോട്ടീവ്, എയർലൈൻസ്, റീട്ടെയ്ൽ, സാമ്പത്തിക സേവന മേഖലകളിൽ വിദ്യാർത്ഥികൾക്ക് പ്രവർത്തിക്കാം. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഡാറ്റ അനലിസ്റ്റ്, സപ്ലൈ ചെയിൻ അനലിസ്റ്റ്, റിസ്‌ക്/ഫിനാൻഷ്യൽ അനലിസ്റ്റ്, എ.ഐ എൻജിനിയർ, ഓപ്പറേഷൻസ് മാനേജർ, ഇൻഡസ്ട്രിയൽ എൻജിനിയർ, കൺസൾട്ടന്റ തുടങ്ങിയ തൊഴിലുകൾ ലഭിക്കും. വിദേശ രാജ്യങ്ങളിലും യഥേഷ്ടം അവസരങ്ങളുണ്ട്. അമേരിക്കയിലെ യു.സി ബെർക്കിലി, കൊളംബിയ യൂണിവേഴ്സിറ്റി, കോർണെൽ യൂണിവേഴ്സിറ്റി, നാഷണൽ യൂണിവേഴ്സിറ്റി ഒഫ് സിംഗപ്പൂർ സർവകലാശാലകളിലും സമാന കോഴ്സുകളുണ്ട്.
പോപ്പുലേഷൻ സ്റ്റഡീസിൽ ഉപരിപഠനം
ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ്, മുംബയ് ബിരുദാനന്തര, ഡോക്ടറൽ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള കല്പിത സർവകലാശാലയാണിത്. എം.എ /എം.എസ് സി ഇൻ പോപ്പുലേഷൻ സ്റ്റഡീസ്, ബയോസ്റ്റാറ്റിസ്റ്റിക്സ് & ഡെമോഗ്രാഫി, സർവ്വേ റിസർച്ച് & ഡാറ്റ അനലിറ്റിക്സ്, ഡോക്ടറൽ(ഫുൾടൈം/ പാർടൈം) പ്രോഗ്രാം ഇൻ പോപ്പുലേഷൻസ്റ്റഡീസ് എന്നിവ ഇവിടെയുണ്ട്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. www.iipsindia.ac.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |