കൊച്ചി: പ്രമുഖ കൺസ്യൂമർ ഇലക്ട്രോണിക്സ് കമ്പനിയായ സോണി കേരളത്തിലെ വില്പനയിൽ 37 ശതമാനം വളർച്ച ലക്ഷ്യമിടുന്നു. ഈ ഓണത്തിന് കഴിഞ്ഞ വർഷത്തെക്കാൾ 50 ശതമാനം വളർച്ചയാണ് സോണി ലക്ഷ്യമിടുന്നത്. രാജ്യത്തെ മൊത്തം വരുമാനം രണ്ട് വർഷത്തിനുള്ളിൽ 10,000 കോടി രൂപയാകുമെന്ന് സോണി ഇന്ത്യ മാനേജിംഗ് ഡയറക്ടർ സുനിൽ നയ്യാർ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനി 6353 കോടി രൂപയുടെ വരുമാനമാണ് നേടിയത്. ഗെയിമിംഗ് മേഖലയിലെയും ഇമേജിംഗ് ബിസിനസിലെയും അതിവേഗ വളർച്ച പ്രയോജനപ്പെടുത്താനും സോണി ശ്രമിക്കുന്നു. നിലവിൽ അമേരിക്കയും ചൈനയും ജപ്പാനുമാണ് സോണിയുടെ ഏറ്റവും വലിയ മൂന്നു വിപണികൾ. താമസിയാതെ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്നും സുനിൽ നയ്യാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |