വിലങ്ങാട്: വിലങ്ങാട് മേഖലയിൽ ഇന്നലെ പുലർച്ചെ രണ്ടിനുണ്ടായ ഉരുൾപൊട്ടലിൽ ഒരാളെ കാണാതായി. മഞ്ഞച്ചീളി സ്വദേശിയും കുമ്പളച്ചോല എൽ.പി സ്കൂൾ റിട്ട. അദ്ധ്യാപകനുമായി കുളത്തിങ്കൽ മാത്യു എന്ന മത്തായിയെയാണ് കാണാതായത്. എൻ.ഡി.ആർ.എഫിന്റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്. മഞ്ഞച്ചീളി, അടിച്ചിപ്പാറ, മലയങ്ങാട്, പാനേം, വലിയ പാനോം, കുറ്റല്ലൂർ മല, പന്നിയേരി, മുച്ചങ്കയം എന്നിവിടങ്ങളിലാണ് എട്ട് തവണയിലധികം ഉരുൾപൊട്ടിയത്. 20 വീടുകൾക്ക് നാശമുണ്ടായി. മലയങ്ങാട് പാലം ഒലിച്ചു പോയി.
ആദ്യം ഉരുൾപൊട്ടിയ ഉടൻ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വിലങ്ങാട് ഭാഗത്തെ പന്നിയേരി, വാളാം തോട്, പാനോം, ഉരുട്ടി പ്രദേശങ്ങൾ ഒറ്റപ്പെട്ടു. കുറ്റ്യാടി മരുതോങ്കര വില്ലേജിൽ പശുക്കടവ് ഭാഗത്തും ഉരുൾപൊട്ടി. 2019 ആഗസ്ത് 19ന് രാത്രി വിലങ്ങാട് ആലി മൂലയിൽ ഉരുൾപൊട്ടി നാല് പേർ മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |