തിരുവനന്തപുരം; ജില്ലാതലത്തിൽ നടന്നുവന്നിരുന്ന നിയമനം സംസ്ഥാനതലത്തിലാക്കി ഉത്തരവിറങ്ങിയതോടെ അനാഥമായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ട്രേഡ്സ്മാൻ റാങ്ക് ലിസ്റ്റ്. ഇതുവരെ നടന്ന നിയമനം മൂന്ന് ശതമാനത്തിൽ താഴെമാത്രം. 17 ട്രേഡുകളിലായി തയ്യാറാക്കിയ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട 2,045 ഉദ്യോഗാർത്ഥികളിൽ ഇതുവരെ നിയമനം ലഭിച്ചത് 56 പേർക്കു മാത്രം.
നിയമനം സംസ്ഥാന തലത്തിലാക്കി ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി ഒന്നര വർഷത്തിന് ശേഷം ജില്ലാതലത്തിലേക്ക് തന്നെ വിജ്ഞാപനം പ്രസിദ്ധീകരിച്ച പി.എസ്.സിയുടെ നടപടിയാണ് ഇപ്പോൾ ഉദ്യോഗാർത്ഥികളെ കുഴയ്ക്കുന്നത്. ഇതിനാൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിന് മുൻപ് റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ മാത്രമേ നിയമനം നടത്താൻ കഴിയൂ. അതിനുശേഷം റിപ്പോർട്ട് ചെയ്ത ഒഴിവുകളിലേക്ക് ഇനി തയ്യാറാക്കുന്ന സംസ്ഥാനതല ലിസ്റ്റിൽ നിന്നേ നിയമനം നൽകാനാവൂ.
ഇതു സംബന്ധിച്ച് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ പരാതികൾ നിലനിൽക്കുമ്പോൾത്തന്നെ 2023 ഒക്ടോബർ 30ന് സംസ്ഥാന തലത്തിൽ ട്രേഡ്സ്മാൻ തസ്തികയിലേക്ക് പി.എസ്.സി പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഈ റാങ്ക് ലിസ്റ്റ് നിലവിൽ വന്നാൽ പുതുതായി റിപ്പോർട്ട് ചെയ്ത ഒഴിവുകളിലെ നിയമനങ്ങൾ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ജില്ലാതല റാങ്ക് ലിസ്റ്റിൽപ്പെട്ടവർ.
ജില്ലാതല ലിസ്റ്റിലെ നിയമന മരവിപ്പിനെതിരെ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിരവധി പരാതികൾ നൽകിയെങ്കിലും അനുകൂല നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.
നിയമനം സംസ്ഥാനതലത്തിലാക്കണമെന്ന ഉത്തരവിറങ്ങിയത്- 2020 ജൂൺ 10ന്
ജില്ലാതല നിയമനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചത് - 2021 ഡിസംബർ 31ന്
സംസ്ഥാനതല നിയമനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചത്- 2023 ഒക്ടോബർ 30ന്
പി.എസ്.സി സർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (കാറ്റഗറി നമ്പർ 305/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 5ന് പി.എസ്.സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
വകുപ്പുതല പരീക്ഷ
മദ്രാസ് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എഡോവ്മെന്റ് (ആക്ട് ആൻഡ് റൂൾസ്) (മലബാർ ദേവസ്വംബോർഡ്) വകുപ്പുതല പരീക്ഷ (സ്പെഷ്യൽ ടെസ്റ്റ് - ഫെബ്രുവരി 2024) ഓൺലൈനായി 5, 6 തീയതികളിൽ പി.എസ്.സി കോഴിക്കോട് ഓൺലൈൻ പരീക്ഷാകേന്ദ്രത്തിൽ നടത്തും.
എൽ.ഡി.സി : ജില്ലകളിലെ പരീക്ഷാ തീയതിയായി
തിരുവനന്തപുരം : വിവിധ വകുപ്പുകളിലേക്ക് പി.എസ്.സി നടത്തുന്ന എൽ.ഡി ക്ലാർക്ക് തസ്തികയിലേക്ക് എല്ലാ ജില്ലകളിലും പരീക്ഷ തീയതിയായി.കൊല്ലം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ 17 മുതൽ ഒക്ടോബർ 19 വരെ 6 ഘട്ടമായി പരീക്ഷ നടക്കും. തസ്തിക മാറ്റം വഴിയുള്ള പരീക്ഷ ഒക്ടോബർ 9 നായിരിക്കും.തിരുവനന്തപുരം ജില്ലയിലേക്കുള്ള പരീക്ഷ ഇക്കഴിഞ്ഞ 27 ന് നടന്നിരുന്നു.
പരീക്ഷാ തീയതികൾ
ജില്ല --------------------------------------------------------------------------തീയതി
കൊല്ലം, കണ്ണൂർ ------------------------------------------------------ആഗസ്റ്റ് 17
പത്തനംതിട്ട, തൃശൂർ, കാസർകോട്--------------------------ആഗസ്റ്റ് 31
ആലപ്പുഴ , പാലക്കാട് ---------------------------------------------സെപ്തംബർ 7
കോട്ടയം , കോഴിക്കോട് ------------------------------------------സെപ്തംബർ 28
എറണാകുളം ,വയനാട് ------------------------------------------ഒക്ടോബർ 5
ഇടുക്കി , മലപ്പുറം ------------------------------------------------------ഒക്ടോബർ 19
നികുതി കുടിശിക തീർപ്പാക്കൽ
തുടങ്ങി: ലക്ഷ്യം 3500കോടി
പി.എച്ച്. സനൽകുമാർ
തിരുവനന്തപുരം:നികുതി ഒറ്റത്തവണ തീർപ്പാക്കാൽ പദ്ധതി തുടങ്ങി.കെട്ടിക്കിടക്കുന്നത് 35000ത്തോളം കേസുകളാണ് . 3500 കോടിയോളം പിരിച്ചെടുക്കുകയാണ് ലക്ഷ്യം.
ഇതിന് മുമ്പ് 2020ലാണ് ആംനസ്റ്റി പ്രഖ്യാപിച്ചത്.അന്ന് തണുത്ത പ്രതികരണമായിരുന്നു. 631കോടിയോളം രൂപയാണ് കിട്ടിയത്. ഇത്തവണ കുറേക്കൂടി ഉദാരവും ലളിതവുമാണ് നടപടികൾ. എങ്ങനെയും കേസുകൾ ഒഴിവാക്കാനാണ് സർക്കാർ താൽപര്യം. ഇനി ഒരു ആംനസ്റ്റി ഉണ്ടാകില്ലെന്നതും വ്യാപാരികളിൽ നിന്ന് മികച്ച പ്രതികരണത്തിനിടയാക്കും .14000 കോടിയോളം രൂപയാണ് നികുതി കുടിശിക. 2017ൽ ചരക്ക് സേവന നികുതി സംവിധാനം വരുന്നതിന് മുമ്പുള്ള കുടിശികയാണിത്. 1961 മുതലുള്ള കുടിശികയുണ്ട്. ഇതിൽ കച്ചവടം നിറുത്തിപ്പോയ കേസുകളിൽ 5000 കോടിയോളം നികുതി കുടിശികയാണ്.ഇത് എഴുതിത്തള്ളേണ്ടി വരും.4500കോടിയോളം കുടിശികയുയായി ബന്ധപ്പെട്ട നടപടികൾ കോടതികളിൽ വിവിധ ഘട്ടത്തിലാണ്.ഇവർക്ക് പത്തു ശതമാനം കൂടുതൽ ആനുകൂല്യത്തോടെ കുടിശിക തീർക്കാൻ അവസരം നൽകും.അവർ കേസിന് പോയിട്ടുള്ളത് പത്തു ശതമാനം തുക കെട്ടി വച്ചിട്ടാണ്. അത് പരിഗണിച്ചാണ് ഇളവ്.
പിരിച്ചെടുക്കാൻ കഴിയാത്ത 400 കോടി
കേസ് വിധിയായിട്ടും റവന്യു റിക്കവറിയിലൂടെ പിരിച്ചെടുക്കാൻ കഴിയാത്ത 400 കോടിയോളം രൂപയുടെ കുടിശികയുണ്ട്. അത് എന്ത് ചെയ്യുമെന്നതിൽ വ്യക്തതയില്ല.50000 രൂപ വരെയുള്ള കുടിശികകൾ പൂർണ്ണമായും എഴുതി തളളും.ഇതോടെ 22000ത്തോളം വ്യാപാരികൾക്ക് ആശ്വാസമാകും. തീർപ്പാക്കാൻ രജിസ്റ്റർ ചെയ്താൽ പത്തു ലക്ഷം രൂപ വരെയുള്ള കുടിശികകൾ 30% തുക മാത്രം അടച്ച് ഒഴിവാക്കിയെടുക്കാം. ഒരു കോടി വരെ 40%ഉം അതിന് മുകളിൽ 70%ഉം അടച്ച് കുടിശികയിൽ നിന്ന് ഒഴിവാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |