SignIn
Kerala Kaumudi Online
Sunday, 08 September 2024 9.23 PM IST

ആനസിറ്റിയെക്കുറിച്ച് അറിയുമോ? പകൽ പോലും സൂക്ഷിച്ചേ പോകാൻ പറ്റൂ

Increase Font Size Decrease Font Size Print Page
forest

കോന്നി: മഴക്കാഴ്ചകൾ കൊണ്ട് മനോഹരമാണ് ഇപ്പോൾ കോന്നി അച്ചൻകോവിൽ വനപാത. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കോന്നി എലിയറയ്ക്കലിൽ നിന്ന് 42 കിലോമീറ്റർ യാത്ര ചെയ്താൽ അച്ചൻകോവിലിലെത്താം. കല്ലേലി, നടുവത്തുമൂഴി, കടിയാർ, ഉളിയനാട്, മണ്ണാറപ്പാറ, പാലക്കുഴി, ചെമ്പനരുവി, കടമ്പുപാറ, തുറ, വളയം, കോടമല എന്നീ കാട്ടിലെ സ്ഥലങ്ങളും കാണാം. ഇവ കടന്നാൽ അച്ചൻകോവിലായി. ഈ റൂട്ടിലാണ് ആവണിപ്പാറ ഗിരിവർഗകോളനി.

അച്ചൻകോവിലാറിന്റെ വടക്കേകരയിലുള്ള ആവണിപ്പാറയിൽ 30 ഗിരിവർഗ കുടുംബങ്ങളാണുള്ളത്. കൊല്ലം ജില്ലയിലെ കിഴക്കൻമലയോരമാണ് അച്ചൻകോവിൽ . ഇവിടുത്തെ ശാസ്താക്ഷേത്രം പ്രസിദ്ധമാണ്. വനംവകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും ഗസ്റ്റ് ഹൗസുകൾ താമസിക്കാനായി ലഭിക്കും. സ്വകാര്യ ലോഡ്ജുകളുമുണ്ട്. അച്ചൻകോവിലിലെ തൂവൽ മലയിൽനിന്നാണ് അച്ചൻകോവിലാറ് ഉത്ഭവിക്കുന്നത്.

ഉൾക്കാടുകൾ കയറിയാൽ വനഭംഗി ഏറെ ആസ്വദിക്കാൻ കഴിയും. അച്ചൻകോവിലാറിലെ തീരത്തുകൂടിയുള്ള യാത്രയായതിനാൽ നദിയുടെ യഥാർത്ഥമുഖവും യാത്രികന് കാണാൻ കഴിയും. അച്ചൻകോവിൽ കോന്നി വനപാതയിൽ സർവീസ് ബസുകളില്ല. മറ്റ് വാഹനങ്ങളിലോ, കാൽനടയായോ വേണം പോകാൻ. വനംവകുപ്പിന്റെ കല്ലേലി കാവൽപ്പുരയിൽ വാഹനങ്ങൾ നിറുത്തി രജിസ്റ്റർചെയ്യണമെന്ന് വ്യവസ്ഥയുണ്ട്.

അച്ചൻകോവിലിൽ നിന്ന് 20 കിലോമീറ്റർ യാത്ര ചെയ്താൽ തമിഴ്നാട്ടിലെ ചെങ്കോട്ടയിലെത്താം. കോട്ടവാസലിലെ ഉയർന്ന പുൽമേട് സന്ദർശകരെ ആകർഷിക്കും. ഇവിടെ എപ്പോഴും കാറ്റാണ്. വനംവകുപ്പിന്റെ അനുമതിയോടെ കോട്ടവാസൽ മലകളിൽ കയറാൻ കഴിയും. കരടിശല്യം ഉള്ളതിനാൽ അവിടെകയറുന്നതിന് നിയന്ത്രണമുണ്ട്. അച്ചൻകോവിൽ -ചെങ്കോട്ട റൂട്ടിലെ ഹെയർപിൻവളവുകൾ ഡ്രൈവിങ്ങിൽ സാഹസികത നൽകുന്നു. കുമ്പാവുരുട്ടി, മണലാർ എന്നീ ഇക്കോടൂറിസം സ്‌പോട്ടുകൾ ഈ റൂട്ടിലാണ്.

ആനസിറ്റിയുണ്ട് , സൂക്ഷിക്കണം

രാത്രികാലങ്ങളിൽ അച്ചൻകോവിൽ- കോന്നി റോഡിൽ യാത്ര പ്രോത്സാഹിപ്പിക്കാറില്ല. വഴിയിൽ ആനക്കൂട്ടങ്ങൾ കാണുമെന്നതാണ് രാത്രിയാത്രയ്ക്ക് തടസ്സം. ഈ റോഡിലെ ആനസിറ്റി പകൽസമയങ്ങളിലും ആനകളെ കൂട്ടത്തോടെ കാണുന്ന സ്ഥലമാണ്.

അനുമതി വേണം

യാത്രക്കാർ വനംവകുപ്പിന്റെ കല്ലേലിയിലുള്ള കാവൽപ്പുരയിൽ വാഹനങ്ങൾ നിറുത്തി രജിസ്റ്റർചെയ്യണം.കോട്ടവാസൽ മല കയറാനും വനംവകുപ്പിന്റെ അനുമതി വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ACHANKOVIL, WILD ELEPHANT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.