മഞ്ജു വാര്യരോടൊപ്പം ഫൂട്ടേജ് . ബോളിവുഡിൽ കങ്കണ റണൗട്ടിനൊപ്പം എമർജെൻസി. കുഞ്ചാക്കോ ബോബനൊപ്പം പേരിടാത്ത ചിത്രം. ടൊവിനോ തോമസ് , തൃഷ എന്നിവരോടൊപ്പം ഐഡന്റിറ്റി. പ്രശസ്ത ചിത്രസംയോജകൻ സൈജു ശ്രീധരൻ ആദ്യമായിസംവിധാനം ചെയ്യുന്ന ഫൂട്ടേജ് റിലീസിന് തയാറെടുക്കപ്പോൾ മനോഹരമായ അഭിനയയാത്രയുടെ ആനന്ദത്തിൽ വിശാഖ് നായർ സംസാരിക്കുന്നു.
ആദ്യ നായകവേഷത്തിൽ അനുഭവപ്പെടുന്ന പ്രത്യേകത എന്ത്?
ഫൗണ്ട് ഫൂട്ടേജ് സിനിമ മലയാളത്തിൽ ആദ്യമാണ്. നടൻ എന്ന നിലയിൽ എനിക്ക് ഉണ്ടാവുന്ന ഏറ്റവും വലിയ വെല്ലുവിളി അതാണ്. ഒരു സീൻ ഒറ്റ ടേക്കിൽ തന്നെ പൂർത്തിയാക്കണം. ഏതു സീനും അങ്ങനെ തന്നെ. ചില സീനിൽ ക്യാമറ നമ്മൾ തന്നെ ഓപ്പറേറ്റ് ചെയ്യണം. എന്റെയും ഗായത്രി അശോകിന്റെയും കഥാപാത്രം വ്ളോഗർമാരാണ്. പങ്കാളിയോടൊപ്പം ഒരു ഉദ്യമത്തിൽ മുഴുകവേ അപ്രതീക്ഷിതമായി ഉണ്ടാവുന്ന ചില സംഭവവികാസങ്ങൾ. അവരുടെ ജീവിതത്തിലുണ്ടാകുന്ന എല്ലാം ഷൂട്ട് ചെയ്തത് കണ്ടന്റ് കണ്ടെത്തുന്നു. അതിൽ സ്വകാര്യ ജീവിതവും ഇന്റിമേറ്റ് രംഗങ്ങളും പതിഞ്ഞിട്ടുണ്ട്.
സഞ്ജയ്ഗാന്ധിയാകാൻ എങ്ങനെയാണ് കങ്കണയുടെ കണ്ണിൽപ്പെടുന്നത്?
കങ്കണ മാമിനൊപ്പം തേജസ് സിനിമയിൽ അഭിനയിച്ചു. ഓഡിഷൻ വഴിയാണ് എമർജെൻസിയിൽ എത്തുന്നത്. തേജസിൽ ഒപ്പം അഭിനയിച്ചത് ഓർമ്മവച്ചാകും സഞ്ജയ്ഗാന്ധിയെ പുനരവതരിപ്പിക്കാൻ അവസരം ലഭിച്ചതെന്ന് കരുതുന്നു. യഥാർത്ഥ ജീവിതത്തിലെ ഒരാളെ പുനരവതരിപ്പിക്കാൻ കഴിയുന്നത് എപ്പോഴും ലഭിക്കുന്ന അവസരമല്ല.കങ്കണ മാം സംവിധാനം ചെയ്യുന്ന സിനിമയാണ് എമർജെൻസി.ഇന്ദിര ഗാന്ധിയുടെ വേഷം മാം അവതരിപ്പിക്കുന്നു.
സംവിധാനരംഗത്തേ് വരുമോ ?
വർഷങ്ങളായുള്ള സ്വപ്നം. രണ്ടുമൂന്ന് തിരക്കഥ എഴുതി വച്ചിട്ടുണ്ട്. ഞാനും സുഹൃത്ത് നിഖിൽ ആനന്ദും ചേർന്നാണ് എഴുതിയത്. ഒന്നിനോട് ഇഷ്ടം കൂടുതലാണ്. ആക്ഷൻ ത്രില്ലർ കോമഡി എന്റർടെയ്നറാണ്. നാലു സ്ത്രീകൾ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. അവരുടെ ഗ്യാങിനെ ചുറ്റിപ്പറ്റിയാണ് കഥ.താരങ്ങളോടും നിർമ്മാതാക്കളോടും സംസാരിച്ചു തുടങ്ങി. മുൻപ് ഷോർട്ട് ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്. ആനന്ദത്തിന്റെ സംവിധായകൻ ഗണേഷ് രാജിനൊപ്പം മൂന്നുവർഷം എറണാകുളത്ത് പ്രൊഡക്ഷൻ ഹൗസ് നടത്തിയിരുന്നു. ആസമയത്ത്പരസ്യ ചിത്രങ്ങൾ നിർമ്മിക്കാനും സംവിധാനം ചെയ്യാനും എഴുതാനും സാധിച്ചത് എന്റെ ഡയറക്ഷൻ റിഫ്രഷർ കോഴ്സ് ആയാണ് കാണുന്നത്. ആത്മവിശ്വാസവും അനുഭവ സമ്പത്തും ഇപ്പോഴാണ് ഉണ്ടായത്. സംവിധാനം വൈകാതെ സംഭവിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |