SignIn
Kerala Kaumudi Online
Sunday, 04 August 2024 6.52 AM IST

ജീവിതത്തിലെ തടസങ്ങൾ നീങ്ങും,​ ജോലിയിൽ സ്ഥാനക്കയറ്റം, നിങ്ങളുടെ ഈ ആഴ്ച ഇങ്ങനെ

weekly-prediction

അശ്വതി: ദാമ്പത്യജീവിതം സന്തോഷകരമാകും. കുടുംബത്തിൽ അതിഥി സന്ദർശനമുണ്ടാകും. മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യ ഇടപെടൽ ഒഴിവാക്കണം. പുതിയ സൗഹൃദങ്ങൾ ജീവിതത്തിൽ മാറ്റമുണ്ടാക്കും. കായികരംഗത്ത് മികച്ച നേട്ടം. ഭാഗ്യദിനം തിങ്കൾ.


ഭരണി: തൊഴിൽ പുരോഗതി, അഭിമുഖം, മത്സരങ്ങൾ എന്നിവയിൽ വിജയം. ശാസ്ത്ര പരീക്ഷണങ്ങളിൽ വിജയമുണ്ടാകും. പ്രണയജീവിതം ദൃഢമാകും. ദാമ്പത്യസൗഖ്യമുണ്ടാകും. മുതിർന്നവരുടെ ആരോഗ്യത്തിൽ ശ്രദ്ധവേണം. ബന്ധുക്കളുടെ പിണക്കം മാറും. ഭാഗ്യദിനം ഞായർ.


കാർത്തിക: ബിസിനസിൽ പുരോഗതി. കോടതി വ്യവഹാരങ്ങളിൽ വിജയിക്കും. തൊഴിൽരഹിതർക്ക് അവസരങ്ങളുണ്ടാകും. ജോലിക്കാർക്ക് സ്ഥാനക്കയറ്റം. റോഡ് വികസനത്തിന് ഭൂമി വിട്ടുകൊടുക്കും. മുടങ്ങിയ വഴിപാടുകൾ നടത്താൻ അവസരമുണ്ടാകും. ഭാഗ്യദിനം വെള്ളി.


രോഹിണി: വ്യവഹാരങ്ങളിൽ അനുകൂലഫലം. വാദപ്രതിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. തൊഴിൽ രംഗത്ത് എതിരാളികളുണ്ടാകും. ജോലികൾ പൂർത്തിയാക്കാൻ കഠിനാദ്ധ്വാനം ആവശ്യമാണ്. വീടിന്റെ അറ്റകുറ്റപ്പണികൾക്കായി പണം ചെലവാക്കും. ഭാഗ്യദിനം തിങ്കൾ.


മകയിരം: വസ്തു സംബന്ധമായ തർക്കങ്ങൾ കോടതിക്കു പുറത്ത് പരിഹരിക്കുന്നതാണ് നല്ലത്. ബിസിനസ് ഇടപാടുകളിൽ ശ്രദ്ധവേണം. ആഴ്ചയുടെ രണ്ടാം പകുതിയിൽ രോഗങ്ങൾ പിടിപെടാം. പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകും. ഭാഗ്യദിനം ഞായർ.


തിരുവാതിര: തൊഴിലിൽ മികച്ച അവസരങ്ങൾ ലഭിക്കും. പരീക്ഷയിൽ നേട്ടമുണ്ടാക്കും. ദൂരയാത്രയ്ക്ക് സാദ്ധ്യതയുണ്ട്. വസ്തുവോ വാഹനമോ വാങ്ങും. ബിസിനസിൽ നിന്ന് ലാഭമുണ്ടാകും. പൂർവിക സ്വത്ത് കൈവരും. ഭാഗ്യദിനം വ്യാഴം.


പുണർതം: ജീവിതത്തിലെ തടസങ്ങൾ നീങ്ങും. രോഗബാധിതർക്ക് ചികിത്സാ ആനുകൂല്യങ്ങൾ ലഭിക്കും. തൊഴിൽരംഗത്ത് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷമുണ്ടാകും. ഭാഗ്യദിനം വെള്ളി.

പൂയം: ജോലി മാറ്റത്തിനൊപ്പം സ്ഥാനക്കയറ്റവും ലഭിക്കും. മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാതിരിക്കുക. ആരോഗ്യകാര്യത്തിൽ ശ്രദ്ധവേണം. സംസാരം നിയന്ത്രിക്കേണ്ടതുണ്ട്. ദാമ്പത്യ ജീവിതത്തിൽ ഗുണാനുഭവങ്ങളുണ്ടാകും. ഭാഗ്യദിനം തിങ്കൾ.


ആയില്യം: ഉദ്യോഗസ്ഥർക്ക് നല്ല സമയം. തൊഴിൽ സംബന്ധമായ യാത്രകൾ ആവശ്യമായി വന്നേക്കാം. പങ്കാളിയുടെ ആരോഗ്യപ്രശ്നം ആശങ്കപ്പെടുത്തും. ബന്ധുക്കൾ ശത്രുക്കളാകാനിടയുണ്ട്. വിദേശയാത്ര, ഗൃഹനിർമ്മാണം എന്നിവയ്ക്ക് അനുകൂലസമയം. ഭാഗ്യദിനം ബുധൻ.

മകം: ഗുണാനുഭവങ്ങൾ വന്നുചേരും. ഉപരിപഠനത്തിനോ ചെറിയ കാലയളവിലേക്കുള്ള കോഴ്സുകൾക്കോ ചേരും. പുതുസംരംഭങ്ങൾക്ക് സമയം അനുകൂലമല്ല. അന്യനാടുകളിൽ കഴിയുന്നവർക്ക് ജന്മനാട്ടിലേക്ക് മടങ്ങാനാവും. ഭാഗ്യദിനം ശനി.

പൂരം: ബന്ധുജനങ്ങളിൽ നിന്ന് സഹായങ്ങൾ ലഭിക്കും. ഉദ്യോഗത്തിൽ സ്ഥാനചലനത്തിനോ കൃത്യനിർവഹണത്തിൽ തടസങ്ങൾക്കോ സാദ്ധ്യത. ബിസിനസ് വിപുലീകരിക്കാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കും. കുടുംബജീവിതത്തിൽ സുഖവും സംതൃപ്തിയുമുണ്ടാവും. ഭാഗ്യദിനം ശനി.

ഉത്രം: സന്താനങ്ങളുടെ നേട്ടം കുടുംബത്തിൽ സന്തോഷമുണ്ടാക്കും. ദാമ്പത്യജീവിതത്തിൽ ഗുണാനുഭവങ്ങളുണ്ടാകും. പൊതുപ്രവർത്തനത്തിൽ പാളിച്ചയുണ്ടാകാതെ ശ്രദ്ധിക്കണം. സർക്കാൻ ആനുകൂല്യങ്ങൾ പ്രതീക്ഷിച്ച നേരത്ത് ലഭിക്കണമെന്നില്ല. ഭാഗ്യദിനം ഞായർ.

അത്തം: കഴിവുകൾ അംഗീകരിക്കപ്പെടും. ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാകാതെ സൂക്ഷിക്കണം. പിതാവിന് പ്രശസ്തി, അധികാരം എന്നിവ വന്നുചേരുന്ന കാലമാണ്. പണയ വസ്തുക്കൾ തിരിച്ചെടുക്കും. ജോലി സംബന്ധമായി പ്രശ്നങ്ങളുണ്ടാകാനിടയുണ്ട്. ഭാഗ്യദിനം ശനി.


ചിത്തിര: വിദ്യാർത്ഥികൾക്ക് പഠന മികവുണ്ടാകും. ഉപരിപഠനത്തിന് ചെറു കോഴ്സുകളിൽ ചേരും. കായികരംഗത്ത് നേട്ടങ്ങൾ പ്രതീക്ഷിക്കാം. വായ്പാ തിരിച്ചടവിന് പണം വന്നുചേരും. ആരോഗ്യകാര്യത്തിൽ ശ്രദ്ധവേണം. പുതിയ ജോലിയിൽ പ്രവേശിക്കും. വസ്തുവില്പന മന്ദഗതിയാകും. ഭാഗ്യദിനം തിങ്കൾ.


ചോതി: വസ്തുസംബന്ധമായ ഇടപാടുകൾ വേഗത്തിലാകും. ബിസിനസ് പങ്കാളിയെ അമിതമായി വിശ്വസിക്കരുത്. സാമ്പത്തിക നഷ്ടത്തിന് സാദ്ധ്യത. തൊഴിൽരംഗത്ത് പുതിയ രീതികൾ സ്വീകരിക്കും. പ്രതിസന്ധികളെ നിഷ്പ്രയാസം മറികടക്കും. ഭാഗ്യദിനം ബുധൻ.

വിശാഖം: പൊതുവെ നേട്ടങ്ങളുണ്ടാകുന്ന വാരമാണ്. സ്വന്തം തൊഴിലിൽ അഭിമാനം തോന്നും. ആദായം വർദ്ധിക്കും. കുടുംബ ജീവിതത്തിൽ സംതൃപ്തിയുണ്ടാവും. ബിസിനസ് ചർച്ചകൾ നടത്തും, വ്യാപാരത്തിൽ ലാഭം. ചെലവ് വർദ്ധിക്കും. ഭാഗ്യദിനം വ്യാഴം.


അനിഴം: കിട്ടാക്കടങ്ങൾ തിരികെ ലഭിക്കും. കുടുംബത്തിൽ കലഹത്തിന് സാദ്ധ്യത. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത്. നല്ല വാർത്തകൾ കേൾക്കും. ആഗ്രഹിച്ച വസ്തുക്കൾ സമ്മാനമായി ലഭിക്കും. ജോലിയിൽ അനുകൂലമായ മാറ്റമുണ്ടാകും. ഭാഗ്യദിനം തിങ്കൾ.

തൃക്കേട്ട: എതിർപ്പുകളെ മറികടക്കാനാകും. ബന്ധുക്കൾ ശത്രുക്കളായി മാറാൻ സാദ്ധ്യതയുണ്ട്. പുതിയ വാഹനം വാങ്ങും. ചില ബന്ധങ്ങൾ മനപ്രയാസമുണ്ടാക്കും. സഹായ വാഗ്ദനങ്ങൾ നിറവേറ്റും. ചെറുകിട കച്ചവടകാർക്ക് ലാഭം. ഭാഗ്യദിനം ബുധൻ.

മൂലം: ഗവേഷണം, ഗ്രന്ഥരചന എന്നിവയ്ക്ക് സമയം കണ്ടെത്തും. വീട്ടിൽ നിന്ന് മാറിനിൽക്കേണ്ടിവരും. വിനോദയാത്ര, ബിസിനസ് ചർച്ചകൾ, കുടുംബസംഗമം എന്നിവയ്ക്ക് സാദ്ധ്യത. വ്യാപാരത്തിൽ ലാഭം. അപ്രതീക്ഷിത ഗുണനുഭവങ്ങളുണ്ടാകും. ഭാഗ്യദിനം ചൊവ്വ.

പൂരാടം: സൗഹൃദ്ബന്ധങ്ങൾ മെച്ചപ്പെടും. ബിസിനസിൽ അഭിവൃദ്ധിയുണ്ടാവും. പൊതുപ്രവർത്തനങ്ങളിൽ പാളിച്ച പറ്റാതെ നോക്കണം. കഴിവുകൾക്ക് അംഗീകാരം. കർമ്മരംഗത്ത് ഉന്മേഷം പ്രകടമാവും. പകർച്ചവ്യാധികളെ സൂക്ഷിക്കണം. ഭാഗ്യദിനം തിങ്കൾ.

ഉത്രാടം: പുതിയ ജോലി ലഭിക്കും. പഠനത്തിൽ മികവ്. കായികരംഗത്ത് നേട്ടം. വായ്പാ തിരിച്ചടവിന് പണം കണ്ടെത്തും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽ നിന്ന് പിന്തുണ ലഭിക്കും. പാചക നൈപുണ്യത്താൽ അതിഥികളുടെ പ്രശംസ നേടും. ഭാഗ്യദിനം വെള്ളി.


തിരുവോണം: അലസത കളഞ്ഞ് പ്രവർത്തിക്കുന്നതിലൂടെ നേട്ടമുണ്ടാകും. വ്യക്തിജീവിതത്തിലെ വിഷാദം മാറും. കരാറുപണിക്കാർക്ക് അനുകൂല സമയം. പൊതുപ്രവർത്തകർക്ക് അനുകൂലം. എഴുത്തുകാർ ശ്രദ്ധിക്കപ്പെടും. ചെലവ് കൂടും. ഭാഗ്യദിനം തിങ്കൾ.


അവിട്ടം: തടസങ്ങൾ മാറി മുന്നോട്ടുപോകുവാൻ സാധിക്കും. തൊഴിൽരംഗത്ത് പുരോഗതി. സാമ്പത്തിക നേട്ടമുണ്ടാകും. അഭിമുഖങ്ങളിലും മത്സരങ്ങളിലും വിജയിക്കും. ബന്ധുക്കളുടെ പിണക്കം മാറും. കാര്യതടസമോ ആരോഗ്യ പ്രശ്നങ്ങളോ വന്നുചേരാം. ഭാഗ്യദിനം തിങ്കൾ.

ചതയം: വാക്കിലും കർമ്മത്തിലും ഉറച്ചുനിൽക്കും. നേട്ടങ്ങളുടെ വാരമാണ്. കൃഷിയിൽ നിന്ന് ആദായമുണ്ടാകും. ശത്രുക്കളെ മുൻകൂട്ടി തിരിച്ചറിയും. ന്യായമായ ആവശ്യങ്ങൾക്കും അതിലുപരിയായും ധനാഗമം പ്രതീക്ഷിക്കാം. ഭാഗ്യദിനം ഞായർ.


പൂരുരുട്ടാതി: ബന്ധങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കും. കലാകാരന്മാർക്ക് അവസരങ്ങൾ ലഭിക്കും. വിനോദങ്ങൾക്ക് സമയം കണ്ടെത്തും. ഗൃഹനിർമ്മാണത്തിലെ തടസം നീങ്ങും. ഉദ്യോഗസ്ഥരുടെ ജോലിഭാരം വർദ്ധിക്കും. പുണ്യസ്ഥലം സന്ദർശിക്കും. ഭാഗ്യദിനം ബുധൻ.


ഉത്രട്ടാതി: വ്യാപാര ചർച്ചകളിൽ പുരോഗതി. സാഹസിക പ്രവൃത്തികൾ ഒഴിവാക്കണം. സന്താനങ്ങളുടെ കാര്യത്തിൽ മനക്ലേശങ്ങളുണ്ടാകും. ഊഹക്കച്ചവടത്തിൽ ലാഭം. മക്കളുടെ പഠനവുമായി ബന്ധപ്പെട്ട് യാത്രകൾ ഉണ്ടയേക്കാം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ഭാഗ്യദിനം ഞായർ.


രേവതി: സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. ഭാഗ്യക്കുറികളിലും ഊഹക്കച്ചവടത്തിലും നേട്ടം. ബിസിനസ് - തൊഴിൽ സംബന്ധമായ യാത്രകൾ ഫലം നൽകും. സന്താനങ്ങൾ വഴി ഗുണമുണ്ടാകും. പാരമ്പര്യസ്വത്ത് കൈവശമെത്തും. ഭാഗ്യദിനം വ്യാഴം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKLY PREDICTIONS
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.