SignIn
Kerala Kaumudi Online
Wednesday, 18 September 2024 2.54 AM IST

സങ്കടപ്പുഴ കടന്ന് ഹർഷയെത്തി

Increase Font Size Decrease Font Size Print Page
hujtu

നെടുമ്പാശേരി/മേപ്പാടി: ചുരൽമലയിലെ ദുരന്തഭൂമിയിലേക്ക് ഹൃദയം നുറുങ്ങുന്ന വേദനയുമായി ഹർഷയെത്തി. യു.കെയിൽ നിന്ന് ഡൽഹി വഴി ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്‌ക്കാണ് ഹർഷ കൊച്ചിയിലിറങ്ങിയത്. ലണ്ടനിലെ റോയൽ ഷ്റൂസ്ബെറി ആശുപത്രിയിലെ സഹപ്രവർത്തകൻ കോതമംഗലം സ്വദേശി അഭിലാഷും കുടുംബവുമുണ്ടായിരുന്നു. അഭിലാഷ് നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്തിരിക്കെയാണ് ദുരന്തവിവരമറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ ഇടപെട്ട് അതേ വിമാനത്തിൽ ഹർഷയ്‌ക്കും ടിക്കറ്റ് ലഭ്യമാക്കുകയായിരുന്നു.

അവരുടെ കാറിലാണ് വയനാട്ടിലേക്ക് തിരിച്ചത്. രാത്രി വൈകി മേപ്പാടി മാനിവയലിലെ അമ്മയുടെ സഹോദരൻ മനോജിന്റെ വീട്ടിലെത്തുമ്പോൾ അവിടം സങ്കടക്കടലായിരുന്നു. അനുജത്തി സ്‌നേഹയെ കെട്ടിപ്പിടിച്ച് ഹർഷ ഏറെ നേരം കരഞ്ഞു. ഇന്ന് രാവിലെ മുതൽ ആശുപത്രികളിലും ചൂരൽമലയുടെ ദുരന്തഭൂമിയിലും അച്ഛനെയും അമ്മയെയും തേടി അവളുമിറങ്ങും, നിലയ്ക്കാത്ത തിരച്ചിലിന്. ഹർഷയുടെ അച്ഛൻ തോട്ടം തൊഴിലാളിയായ ബാലചന്ദ്രൻ,അമ്മ അജിത,അച്ഛന്റെ സഹോദരങ്ങൾ, അവരുടെ കുടുംബവുമടക്കം ഒമ്പതുപേരെയാണ് മഹാദുരന്തത്തിൽ നഷ്ടമായത്. അഞ്ചുമാസം മുമ്പാണ് ഹർഷ യു.കെയിലേയ്‌ക്ക് പോയത്. കോഴിക്കോട് പഠിക്കുന്നതിനാൽ അനുജത്തി സ്‌നേഹയെ മാത്രം അവൾക്ക് തിരിച്ചുകിട്ടി.

നാലുപേരുടെ മൃതദേഹം മാത്രമാണ് കിട്ടിയതെന്ന് ഹർഷയുടെ അച്ഛന്റെ സഹോദരിയുടെ മകൻ പ്രശോഭ് പറഞ്ഞു, ബാലചന്ദ്രന്റെ മൂത്ത സഹോദരൻ ഭാസ്‌കരൻ,ഇളയസഹോദരൻ വിജയൻ,ഭാസ്‌കരന്റെ മകൾ സൗഗന്ധിക,വിജയന്റെ മകൻ നിഖിൽ കൃഷ്ണ എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്. ഇനിയുമുണ്ട് കുഞ്ഞുങ്ങളടക്കം അഞ്ചുപേർ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: K
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.